
തിരൂരങ്ങാടി: ചന്തപ്പടിയില്‍ സ്‌ക്കൂള്‍ ബസ്സും സ്‌ക്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ സ്‌ക്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. കോട്ടക്കല്‍ അരിച്ചോള്‍ സ്വദേശി കൈതവളപ്പില്‍ മുഹമ്മദ് സാദിഖ് (19) ആണ് മരിച്ചത്. പിതാവ്: അയൂബ് മാതാവ്: റംല. സഹോദരങ്ങള്‍: റിസ്വാന്‍, റസ.
തിരൂങ്ങാടി പി.എസ്.എം.ഒ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്‌ക്കൂട്ടറും തിരൂരങ്ങാടി ഒയുപി സുക്കൂളിലെ ബസ്സുമാണ് കൂട്ടിയിടിച്ചത് .ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് അപകടം. പരിക്കേറ്റ സാദിഖ് ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപ്പത്രിയിലേക്ക് കൊണ്ടു പോയെങ്കിലും പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിക്ക് മാറ്റുകയായിരുന്നു.
അപകടത്തില്‍ കളിയാട്ടമുക്ക് സ്വദേശി എടശ്ശേരി ബഷീറിന്റെ മകന്‍ ബസിത്തിനെ പരിക്കുകളോടെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടക്കല്‍ മിംസിലേക്ക് മാറ്റി. ബാസിത്(20) പി എസ് എം ഒ കോളേജില്‍ ഹിസ്റ്ററി സെക്കന്‍ഡറി വിദ്യാര്‍ത്ഥിയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



