തിരുപ്പതി തിരുമാല ക്ഷേത്ര ദര്‍ശനം നടത്തി നടന്‍ മോഹന്‍ലാല്‍. ഇന്ന് രാവിലെ ആയിരുന്നു സന്ദര്‍ശനം. സുഹൃത്തുക്കള്‍ക്കൊപ്പം ആയിരുന്നു നടന്‍ തിരുപ്പതിയില്‍ എത്തിയത്. തന്റെ കരിയറിലെ 360മത്തെ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മോഹന്‍ലാല്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരിക്കുന്നത്.
ക്ഷേത്ര ദര്‍ശനം കഴിഞ്ഞെത്തിയ താരത്തോട് അടുത്ത തെലുങ്ക് പടത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുന്നുണ്ട്. ഇതിന് ‘തെലുങ്കു ഫിലിം ഇരിക്ക്. വൈകാതെ അതേപറ്റിയുള്ള കാര്യങ്ങളെ കുറിച്ച് സംസാരിക്കാം’, എന്നാണ് മോഹന്‍ലാല്‍ മറുപടി നല്‍കിയത്. താരം ക്ഷേത്ര ദര്‍ശനം നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
#Mohanlal visited Tirumala today and had Lord Balaji darshan. pic.twitter.com/Xjwjqk8Xfn
— Gulte (@GulteOfficial) March 19, 2024
അതേസമയം, തെലുങ്കില്‍ കണ്ണപ്പ എന്ന ചിത്രം മോഹന്‍ലാലിന്റേതായി പ്രഖ്യാപിച്ചിട്ടുണ്ട്. നടനൊപ്പം പ്രഭാസ്, ശിവരാജ് കുമാര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ഇരുവരും അതിഥി താരങ്ങളായി ആണ് എത്തുന്നത്. വിഷ്ണു മഞ്ചുവാണ് കണ്ണപ്പയിലെ നായകന്‍. പ്രഭാസ് ശിവഭഗവാനായി എത്തുന്ന ചിത്രത്തില്‍ നയന്‍താര പാര്‍വ്വതീദേവിയായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മോഹന്‍ലാലിന്റെ കഥാപാത്രം എന്താണ് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
എമ്പുരാന്‍ എന്ന ചിത്രത്തിലാണ് നിലവില്‍ മോഹന്‍ലാല്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പൃഥ്വിരാജ് ആണ് സംവിധാനം. ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാള സിനിമാസ്വാദകര്‍.
വൃഷഭ, റാം, റംമ്പാന്‍, L360 എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍. ബറോസ് ആണ് റിലീസിന് ഒരുങ്ങുന്നത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്നു എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം മാര്‍ച്ച് 28ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചത്. മലൈക്കോട്ടൈ വാലിബന്‍ ആണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




