വെളിയംകോട് സ്‌കൂള്‍ ബസ്സും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

പൊന്നാനി: ചാവക്കാട് പൊന്നാനി ദേശീയപാതയിലെ വെളിയംകോട് കിണര്‍ സ്റ്റോപ്പിന് പടിഞ്ഞാറുഭാഗം മുഹിയുദ്ദീന്‍ പള്ളിക്ക് സമീപം സ്‌കൂള്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. അണ്ടത്തോട് തഖവ സ്‌കൂളിലെ ബസ്സും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ പരിക്കുപറ്റിയ ബൈക്ക് യാത്രികരായ വെളിയംകോട് സ്വദേശികളായ മുഹമ്മദ്, റജുല എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top