ഓണത്തിന് കൊതിയൂറൂന്ന, കഴിച്ചാല്‍ മതിവരാത്ത പ്രഥമനുകളില്‍ പ്രധാനപ്പെട്ട ഒരിനമാണ് പരിപ്പ് പ്രഥമന്‍. വളരെ എളുപ്പത്തിലും സ്വാദൂറുന്നതുമായ ഒരു പരിപ്പ് പ്രഥമന്‍ ഈ ഓണത്തിനു നിങ്ങള്‍ക്കും തയ്യാറാക്കാം.
ആവശ്യമുള്ള ചേരുവകള്‍
ചെറുപയര്‍ പരിപ്പ്- അരക്കിലോ
തേങ്ങ- 3 എണ്ണം
ശര്‍ക്കര-ഒരുകിലോ
നെയ്യ്-4 വലിയ സ്പൂണ്‍
കശുവണ്ടി-50ഗ്രാം
ഉണക്കമുന്തിരി-50ഗ്രാം
ചുക്കുപൊടി-രണ്ട് ചെറിയസ്പൂണ്‍
തേങ്ങാ കൊത്ത്- കാല്‍മുറി തേങ്ങയുടേത്
തയ്യാറാക്കുന്ന വിധം
പരിപ്പ് നന്നായി വറുത്തശേഷം. ഒന്ന് തണുക്കാനായി മാറ്റി വെക്കുക. ഈസമയം തേങ്ങ ചിരവി ഒന്നാം പാല്‍ രണ്ടാം പാല്‍ എന്നിവ എടുത്തുവെക്കുക.
ഒരുപാത്രത്തില്‍ കുറച്ച് വെള്ളം വെച്ച് ചൂടായി വരുമ്പോള്‍ വറുത്തുവെച്ച പരിപ്പ് ചേര്‍ത്ത് നന്നായി വേവിക്കുക. നന്നായി വെന്തശേഷം ശര്‍ക്കര കുറച്ച് വെള്ളം ചേര്‍ത്ത് ഉരുക്കിയത് ഇതിലേക്ക് അരിച്ചൊഴിക്കുക.
ഇത് ന്നനായി തിളച്ചുവരുമ്പോള്‍ കുറച്ച് നെയ് ചേര്‍ത്ത് നന്നായി കുറുകി വരുമ്പോള്‍ ഇതിലേക്ക് രണ്ടാം പാല്‍ചേര്‍ത്ത് നന്നായി തിളപ്പിക്കുക.ഈ സമയം പൊടിച്ചുവെച്ചിരിക്കുന്ന ചുക്കുപൊടി ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം ഒന്ന് കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കി ഇറക്കി വെക്കുക.
തേങ്ങാ കൊത്ത്,അണ്ടിപ്പരിപ്പ്,മുന്തിരി എന്നിവ നെയ്യില്‍ മൂപ്പിച്ച് പായസിന് മുകളില്‍ ഒഴിക്കുക. ചൂടോടെ സ്വാദൂറുന്ന പരിപ്പ് പ്രഥമന്‍ വിളമ്പിക്കുടിക്കാം.




