
കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേള അത്‌ലറ്റിക്‌സില്‍ ചരിത്രത്തിലാദ്യമായി കിരീടം നേടി മലപ്പുറം ജില്ല. ചാംപ്യന്‍മാരായ മലപ്പുറം 242 പോയിന്റാണ് നേടിയത്. 22 സ്വര്‍ണം, 32 വെള്ളി, 24 വെങ്കലം എന്നിവ നേടിയാണ് മലപ്പുറം കിരീടമുറപ്പിച്ചത്. 213 പോയിന്റോടെ പാലക്കാടാണ് രണ്ടാമത്. 25 സ്വര്‍ണവും 13 വെള്ളിയും 18 വെങ്കലവും പാലക്കാട് നേടിയിട്ടുണ്ട്.
സ്‌കൂള്‍ മീറ്റില്‍ 1935 പോയിന്റോടെ തിരുവനന്തപുരമാണ് ഓവറോള്‍ ചാംപ്യന്‍മാര്‍. ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി നേടിയിരിക്കുന്നത് തിരുവനന്തപുരം ജില്ലയാണ്. സ്‌കൂളുകളില്‍ ചാംപ്യന്‍മാരായിരിക്കുന്നത് ഐഡിയല്‍ സ്‌കൂളാണ്. കടകശ്ശേരി ഐഡിയല്‍ സ്‌കൂള്‍ 80 പോയിന്റോടെയാണ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. 44 പോയിന്റോടെ തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്തുളള കോതമംഗലം മാര്‍ ബേസിലിന് ലഭിച്ചിരിക്കുന്നത് 43 പോയിന്റാണ്.
സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്മാര്‍. 1935 പോയിന്റ് നേടി തിരുവനന്തപുരം ഒന്നാം സ്ഥാനത്തെത്തി. 848 പോയിന്റുകള്‍ നേടിയ തൃശൂര്‍ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 824 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തെത്തി. കായികമേളയില്‍ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജില്ലയ്ക്ക് മുഖ്യമന്ത്രി ഓവറോള്‍ കിരീടം സമ്മാനിച്ചു.
മേളയുടെ പ്രധാനവേദിയായ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന്‍, നടന്‍ വിനായകന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കായികമന്ത്രി വി.അബ്ദുറഹിമാന്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, ജി. അനില്‍, ചിഞ്ചുറാണി തുടങ്ങിയവരും സമാപന സമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
വിജയിക്കുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ എവര്‍റോളിങ് ട്രോഫി നല്‍കുന്നതോടൊപ്പം അണ്ടര്‍ 14, 17, 19 കാറ്റഗറികളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന ജില്ലയ്ക്കും അത്ലറ്റിക്സ്, അക്വാട്ടിക്‌സ് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ആദ്യ മൂന്ന് സ്ഥാനക്കാരായ സ്‌കൂള്‍, ജില്ല തുടങ്ങിയവയ്ക്കും ട്രോഫി നല്‍കി.
അതേസമയം കായികമേളയുടെ സമാപനത്തോടനുബന്ധിച്ച് ഇന്ന് എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. കേരള സിലബസ് പ്രകാരമുള്ള പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കുമാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



