
കോഴിക്കോട് : കാപ്പാട് കടപ്പുറത്ത് ദുല്‍ഹിജ്ജ മാസപ്പിറവി
കണ്ടതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച ദുല്‍ഹിജ്ജ ഒന്നും ജൂണ്‍ 17 തിങ്കളാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്നു ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ.ആലിക്കുട്ടി മുസല്യാര്‍, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളുടെ നാഇബ് സയ്യിദ് അബ്ദുല്ലക്കോയ ശിഹാബുദ്ദീന്‍ തങ്ങള്‍, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.
ഗള്‍ഫ് രാജ്യമായ ഒമാനിലും ജൂണ്‍ 17നാണു ബലിപെരുന്നാള്‍. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ 16നാണ് ബലിപെരുന്നാള്‍. സൗദിയില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് അറഫാ ദിനം ഈ മാസം 15നും ബലിപെരുന്നാള്‍ 16നും ആയിരിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




