HIGHLIGHTS : Savitri Sreedharan to receive KT Ravi Memorial Award

കോഴിക്കോട് : നടന്‍, എഴുത്തുകാരന്‍ തുടങ്ങി മലയാള നാടക മേഖലയില്‍ നിരവധി സംഭാവനകള്‍ നല്‍കിയ കെ ടി രവിയുടെ പേരില്‍ മലയാള കലാകാരന്മാരുടെ സംഘടനയായ ‘നന്മ’ സിറ്റി മേഖല ഏര്‍പ്പെടുത്തിയ പുരസ്‌കാരം നാടക, സിനിമ, അഭിനേതാവായ സാവിത്രി ശ്രീധരന്. വില്‍സണ്‍ സാമുവല്‍, സതീഷ് കെ സതീഷ്, ടി കെ വേണു എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തീരുമാനിച്ചത്.
10,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
26ന് വൈകിട്ട് അഞ്ചിന് നന്മയുടെ ലോക നാടകദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ മേയര്‍ ബീന ഫിലിപ്പ് പുരസ്‌കാരം നല്‍കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു