ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടാന്‍ ശ്രമിച്ച 2 പേര്‍ പിടിയില്‍

HIGHLIGHTS : 2 arrested for threatening jeweler's owner and trying to steal gold

malabarinews

താനൂര്‍: ജ്വല്ലറി ഉടമയുടെ വീട്ടില്‍ അതിക്രമിച്ചു കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണം കവരാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. താനൂര്‍ ജ്യോതിനഗര്‍ കളത്തിങ്ങല്‍ വീട്ടില്‍ തഫ്സീര്‍ (30), കാളാട് വട്ടക്കിണര്‍ സ്വദേശി കുന്നത്ത് മുഹമ്മദ് റിഷാദ് (33) എന്നിവരെയാണ് താനൂര്‍ പൊലിസ് അറസ്റ്റു ചെയ്തത്.

sameeksha

കഴിഞ്ഞ 14നാണ് പ്രതികള്‍ ജ്വല്ലറി ഉടമയെ വീട്ടില്‍ക്കയറി ഭീഷണിപ്പെടുത്തിയത്. മുഹമ്മദ് റിഷാദ് മോഷണം, സ്വര്‍ണക്കവര്‍ച്ച കേസുകളില്‍ പ്രതിയാണ്. തഫ്സീറിനെതിരെയും സ്വര്‍ണക്കവര്‍ച്ചാ കേസുകളുണ്ട്.

താനൂര്‍ ഡിവൈഎസ്പി പി പ്രമോദിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ ടോണി ജെ മറ്റം എസ്‌ഐമാരായ എന്‍ ആര്‍ സുജിത്, സുകീഷ് കുമാര്‍, എഎസ്‌ഐ കെ സലേഷ്, സിപിഒമാരായ സെബാസ്റ്റ്യന്‍, വിനീത്, പ്രബീഷ്, രാജേഷ് എന്നിവരട ങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ തിരൂര്‍ സബ്ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!