
ബാലുശേരി: അനുമതിയില്ലാതെ ഉത്സവത്തിന് എഴുന്നള്ളിച്ച ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ പി സത്യപ്രഭയുടെ നേതൃത്വത്തിലാണ് ബാലുശേരി ഗായത്രിയില്‍ പ്രഭാകരന്റെ ‘ഗജേന്ദ്രന്‍’ ആനയെ കസ്റ്റഡിയിലെടുത്തത്.
പൊന്നരംതെരു ഫെബ്രുവരി 24, 25, 26 തീയതി കളിലാണ് ആനയെ അനുമതിയില്ലാതെ എഴുന്നള്ളിച്ചത്. ഇത് സംബന്ധിച്ച് കലക്ടര്‍ക്ക് ലഭിച്ച പരാതിയിലാണ് നടപടി. ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും നേരത്തെ വനംവകു പ്പ് കേസെടുത്തിരുന്നു.
വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സത്യന്‍, ഡോ. രഞ്ജിത്ത് ബി ഗോപന്‍, റെയ്ഞ്ച് ഓഫീസര്‍ എം പി സജീവ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ പി ഇബ്രാഹിം എന്നിവര്‍ ആനയെ പരിശോധിച്ചു. നടപടി പൂര്‍ത്തിയാക്കിയ ശേഷം ആനയെ ഉടമയ്ക്ക് വിട്ടുനല്‍കി. കോടതി ആവശ്യപ്പെടുന്ന
സ്ഥലത്തും സമയത്തും ഹാജരാക്കുമെന്ന നിബന്ധനയിലാണ് ഉടമയെ പരിപാലനത്തിന് ഏല്‍പ്പിച്ചിരിക്കുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




