HIGHLIGHTS : 44-year-old gets triple life sentence in POCSO case

നിലമ്പൂര്‍: പന്ത്രണ്ടുവയസുള്ള പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 44കാരന് ട്രിപ്പിള്‍ ജീവ പര്യന്തം. മമ്പാട് കാരച്ചാല്‍ പുള്ളിപ്പാടം തോട്ടുകര വീട്ടിലെ ശരത് ചന്ദ്രനെതിരെയാണ് നിലമ്പൂര്‍ അതിവേഗ പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ പി ജോയ് ശിക്ഷവിധിച്ചത്.
90,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ 18 മാസം അധിക തടവ് അനുഭവിക്കണം. പിഴ അടച്ചാല്‍ തുക അതിജീവതയ്ക്ക് നല്‍കും. 2015മുതല്‍ 2018വരെയുള്ള കാലയളവില്‍ കുട്ടിയെ പലതവണ ലൈംഗികാതിക്രമത്തിനിരയാക്കി.
നിലമ്പൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന റസിയ ബംഗാളത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 17 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ ഫ്രാന്‍സിസ് ഹാജരായി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ ജയിലില്‍ അയച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു