പെര്‍മിറ്റില്ലാതെ ടാക്‌സി സര്‍വീസ് നടത്തിയാല്‍ 20,000 റിയാല്‍ പിഴ;സൗദി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി

റിയാദ്: പെര്‍മിറ്റില്ലാതെ ടാക്‌സി സര്‍വീസ് നടത്തുവര്‍ക്ക് കനത്ത പിഴയൊടുക്കേണ്ടിവരുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി. ഇത്തരത്തില്‍ സര്‍വീസ് നടത്തുന്നവര്‍ക്ക് 20,000 റിയാല്‍ വരെ പിഴയും 60 ദിവസത്തോളം വാഹനം കണ്ടുകെട്ടുന്നതും ശിക്ഷ ലഭിക്കും. കൂടാതെ ലൈസന്‍സില്ലാതെ യാത്രക്കാരെ കൊണ്ടുപോകുന്നതുതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യാത്രക്കാരെ വിളിക്കുന്നതും അവരെ വാഹനത്തിലേക്ക് കയറാന്‍ പ്രേരിപ്പിക്കുന്നതും അവരെ പിന്‍തുടരുന്നതും തടയുക തുടങ്ങി അനധികൃത റോഡ് ഗതാഗത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നതുമെല്ലാം തന്നെ നിരോധിച്ചതായും നിയമം വ്യക്താമക്കുന്നുണ്ട്.ഇത്തരം പ്രവൃത്തി നടത്തുന്നവര്‍ക്ക് 11,000 രൂപ വരെ പഴിയും 25 ദിവസം വരെ വാഹനം കണ്ടുകെട്ടുന്നതുള്‍പ്പെടെയുള്ള ശിക്ഷയും ലഭിക്കും. നിയമലംഘനം നടത്തുന്നത് സൗദി പൗരനല്ലെങ്കില്‍ അവരെ നാടുകടത്താനും സാധ്യയുണ്ട്.

യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സേവന നിലവാരം ഉറപ്പാക്കുന്നതിനും ലൈസന്‍സുള്ള ടാക്‌സി ഡ്രൈവര്‍മാരുടെ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പുതിയ നിയമ പരിഷ്‌കരണങ്ങള്‍ എന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top