Section

malabari-logo-mobile

സൗദിയിലേയും കുവൈത്തിലെയും ഡ്രൈവിങ്ങ്‌ ലൈസന്‍സുകള്‍ ഖത്തറില്‍ അംഗീകരിക്കില്ല ?

HIGHLIGHTS : ദോഹ: സഊദി അറേബ്യയിലേയും കുവൈത്തിലേയും ഡ്രൈവിംഗ് ലൈസന്‍സുകളില്‍ ഖത്തറില്‍ ജോലി ചെയ്യുന്ന ട്രെയിലര്‍ ഡ്രൈവര്‍മാര്‍ വീണ്ടും ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാ...

Untitled-1 copyദോഹ: സഊദി അറേബ്യയിലേയും കുവൈത്തിലേയും ഡ്രൈവിംഗ് ലൈസന്‍സുകളില്‍ ഖത്തറില്‍ ജോലി ചെയ്യുന്ന ട്രെയിലര്‍ ഡ്രൈവര്‍മാര്‍ വീണ്ടും ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ഖത്തറിലെ പുതിയ ലൈസന്‍സ് സ്വന്തമാക്കിയാല്‍ മാത്രമേ ഇവര്‍ക്ക് തുടര്‍ന്നും ജോലി ചെയ്യാനാവുവെന്നാണ് പറയപ്പെടുന്നതെന്ന് ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പുതിയ സംഭവ വികാസങ്ങള്‍ ഖത്തറില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് ട്രെയിലര്‍ ഡ്രൈവര്‍മാരെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പുതുതായെത്തിയ ഡ്രൈവര്‍മാര്‍ക്ക് ജോലിയില്‍ തുടരണമെങ്കില്‍ പുതിയ ലൈസന്‍സ് കരസ്ഥമാക്കേണ്ടി വരും.

sameeksha-malabarinews

സഊദി അറേബ്യയില്‍ ജോലി ചെയ്യുന്ന നിരവധി മികച്ച ഡ്രൈവര്‍മാരെ ഖത്തറിലെ വിവിധ നിര്‍മാണ കമ്പനികള്‍ ജോലിക്കെടുത്തിട്ടുണ്ടെന്നാണ് വിവരം. കെട്ടിട നിര്‍മാണ വസ്തുക്കളും വലിയ ഉത്പന്നങ്ങളുമായി രാജ്യാതിര്‍ത്തികള്‍ പിന്നിട്ട് ദീര്‍ഘദൂരം വാഹനമോടിക്കാനുള്ള അവരുടെ പ്രാഗത്ഭ്യമാണ് ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെടാന്‍ കാരണമായത്.

ഖത്തറില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടാനുള്ള കടുത്ത പരീക്ഷകളും ബുദ്ധിമുട്ടുകളും പുതിയ ഡ്രൈവര്‍മാരെ ഏറെ വലക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

മാത്രമല്ല, ഡ്രൈവിംഗ് സ്‌കൂളുകളില്‍ ചേര്‍ന്ന് വീണ്ടും പഠനം പൂര്‍ത്തിയാക്കി ലൈസന്‍സ് സ്വന്തമാക്കാന്‍ നിരവധി മാസങ്ങളാണ് ആവശ്യമായി വരിക.

ആദ്യ ടെസ്റ്റില്‍ വിജയിക്കാനായില്ലെങ്കില്‍ അടുത്ത പരീക്ഷയ്ക്ക് വീണ്ടും രണ്ട് മാസം കാത്തിരിക്കേണ്ടി വരുമെന്നതും വസ്തുതയാണ്.

ഖത്തറിലെ ഒരു വന്‍ നിര്‍മാണ കമ്പനി രണ്ട് മാസങ്ങള്‍ക്ക് മുമ്പ് സഊദി അറേബ്യയില്‍ നിന്നും കുവൈത്തില്‍ നിന്നുമായി 120 ഡ്രൈവര്‍മാരെ കൊണ്ടുവന്നിട്ടുണ്ടെന്നാണ് വിവരം. അവരെല്ലാവരും ലൈസന്‍സ് ടെസ്റ്റ് പാസാകേണ്ടി വരുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

നിരവധി വര്‍ഷങ്ങളുടെ മിഡില്‍ ഈസ്റ്റില്‍ ഡ്രൈവിംഗ് പരിചയമുള്ള ഏഷ്യക്കാരനായ ഡ്രൈവറോട് അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമല്ലാത്ത തൊഴിലാളിയുടെ ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതിമാസം അദ്ദേഹത്തിന് ശമ്പളം ലഭിക്കാന്‍ മറ്റു തൊഴിലാളികളോടൊപ്പം ജോലി ചെയ്യാനാണ് തൊഴിലുടമ ആവശ്യപ്പെട്ടിരിക്കുന്നത്.

ഖത്തറിലെ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പാസ്സാകുമോയെന്ന് യാതൊരു ഉറപ്പുമില്ലാത്തതിനാല്‍ പലരും തങ്ങള്‍ ലൈസന്‍സ് നേടിയ രാജ്യങ്ങളിലേക്ക് മടങ്ങിപ്പാകാനാണ് നിലവില്‍ ആഗ്രഹിക്കുന്നത്.

പുതിയ നിയമപ്രകാരം സഊദി അറേബ്യയില്‍ നിന്നും കുവൈത്തില്‍ നിന്നും ലൈസന്‍സ് നേടി ഖത്തറിലേക്ക് മാറ്റിയവരും ഇതേ പ്രശ്‌നം നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിര്‍മാണ മേഖലയില്‍ ആവശ്യം വര്‍ധിച്ചതിനെ തുടര്‍ന്ന് ട്രക്ക്, ട്രെയിലര്‍ ഡ്രൈവര്‍മാര്‍ക്ക് ഖത്തറില്‍ ഡിമാന്റ് വര്‍ധിച്ചിട്ടുണ്ട്. പുതുമുഖങ്ങളേക്കാള്‍ ഈ മേഖലയില്‍ തൊഴില്‍ ചെയ്ത് പരിചയമുള്ളവര്‍ക്കാണ് പല കമ്പനികളും മുന്‍ഗണന നല്കുന്നത്.

ഡ്രൈവിംഗ് സ്‌കൂളുകളില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം പുതുതായി പഠിക്കാനെത്തുന്നവര്‍ക്ക് ഖത്തറില്‍ ലൈസന്‍സ് നേടിയെടുക്കാന്‍ വളരെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ എട്ടു മാസത്തിനകം ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായവരുടെ എണ്ണം വളരെ കുറവാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!