Section

malabari-logo-mobile

ഖത്തര്‍ അതിര്‍ത്തിയില്‍ സൗദി അറേബ്യയുടെ സൈനികത്താവളമൊരുങ്ങുന്നു

HIGHLIGHTS : റിയാദ് : ഖത്തറിനോട് അതിര്‍ത്തി പങ്കിടുന്ന സല്‍വ ദ്വീപില്‍ സൗദി അറേബ്യ സൈനിക താവളം നിര്‍മ്മിക്കാനൊരുങ്ങുന്നു. ഒ

റിയാദ് : ഖത്തറിനോട് അതിര്‍ത്തി പങ്കിടുന്ന സല്‍വ ദ്വീപില്‍ സൗദി അറേബ്യ സൈനിക താവളം നിര്‍മ്മിക്കാനൊരുങ്ങുന്നു. ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് ഈ വിവരം പുറത്ത് വിട്ടത്.
ദ്വീപിലെ സല്‍വ മറൈന്‍ കനാല്‍ പ്രൊജക്ടിനും ഖത്തര്‍ അതിര്‍ത്തിക്കുമിടയിലാണ് സൈനികബേസ് വരിക.

സല്‍വ ദ്വീപില്‍ സൈനികബേസിന് പുറമെ ദ്വീപില്‍ ആണന അവശിഷ്ടങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള പ്ലാന്റും ഇവിടെ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. കൂടാതെ സല്‍വ ദ്വീപിലെ അതിര്‍ത്തി ഗെയറ്റുകളിലെ നിയന്ത്രണം പരിപൂര്‍ണ്ണമായും സൗദി ബോര്‍ഡര്‍ ഫോഴ്‌സിന്റെ നിയന്ത്രണത്തിലായിരിക്കും. ഇവിടെയുള്ള പാസ്‌പോര്‍ട്ട്, കസ്റ്റംസ് ഓഫീസുകള്‍ ഇവര്‍ക്ക് കൈമാറും.
ഖത്തറുമായി സൗദിക്കുള്ള ബന്ധത്തില്‍ ഉണ്ടായിരിക്കുന്ന വിള്ളലാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!