സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യും

സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീ ഴില്‍ റിയാദിലുള്ള കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക് നിയമനത്തിന് ഇന്റേണ്‍ഷിപ്പ് കൂടാതെ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബി.എസ്.സി/എം.എസ്.സി/പി.എച്ച്. ഡി നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴി തെരഞ്ഞെടുക്കും. ഇതിനുള്ള ഇന്റര്‍വ്യൂ നവംബര്‍ 19, 20, 21, 22, 23 തിയതികളില്‍ ഡല്‍ഹിയില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡേറ്റ ഒഡെപെക് വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന മാതൃകയില്‍ നവംബര്‍ 10നകം gcc@odepc.in എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. വെബ്‌സൈറ്റ്: www.odepc.kerala.gov.in

Related Articles