റഫാല്‍;വിലയും വിവരങ്ങും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടണമെന്ന് സുപ്രീംകോടതി

ദില്ലി: റഫാല്‍ യുദ്ധവിമാനങ്ങളുടെ വിലയും മറ്റ് വിവരങ്ങളും മുദ്രവെച്ച കവറില്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാറിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇടപാടില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.

യുദ്ധവിമാനങ്ങളുടെ വില, സാങ്കേതിക വിദ്യ, ഇന്ത്യന്‍ പങ്കാളി തുടങ്ങിയ വിശദാംശങ്ങളെല്ലാം അറിയിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. മുന്‍ കേന്ദ്ര ധനമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് വിലനിലവാരവും ചെലവുമടക്കമുള്ള എല്ലാ വിവരങ്ങളും പത്ത് ദിവസത്തിനകം ഹാജരാക്കാന്‍ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗഗോയ് ആവശ്യപ്പെട്ടത്.

വിമാനത്തിന്റെ വിലയുള്‍പ്പെട്ട വിവരങ്ങളെല്ലാം പുറത്തുവിടാന്‍ കഴിയില്ലെന്നാണ് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചത്. ഏതെല്ലാം വിവരങ്ങളാണ് പുറത്തുവിടാന്‍ കഴിയാത്തതെന്ന് സത്യവാങ്മൂലം നല്‍കാനാണ് കോടതി സര്‍ക്കാറിനോട് പറഞ്ഞിരിക്കുന്നത്. റഫാല്‍ സംബന്ധിച്ച ഹര്‍ജികള്‍ നവംബര്‍ 14 ന് വീണ്ടും പരിഗണിക്കും.

Related Articles