Section

malabari-logo-mobile

സൗദി ബജറ്റില്‍ പ്രവാസി കുടുംബാംഗങ്ങള്‍ക്ക് പ്രതിമാസം 100 റിയാല്‍ ഫീസ്

HIGHLIGHTS : സൗദി ബജറ്റ് പ്രഖ്യാപനത്തില്‍പ്രവാസി കുടുംബാംഗങ്ങള്‍ക്ക് പ്രതിമാസം 100 റിയാല്‍ ഫീസ്.കുടുംബാംഗങ്ങളില്‍ ഓരോരുത്തര്‍ക്കും പ്രതിമാസം 100 റിയാല്‍ നല്‍കണം...

സൗദി ബജറ്റ് പ്രഖ്യാപനത്തില്‍പ്രവാസി കുടുംബാംഗങ്ങള്‍ക്ക് പ്രതിമാസം 100 റിയാല്‍ ഫീസ്.കുടുംബാംഗങ്ങളില്‍ ഓരോരുത്തര്‍ക്കും പ്രതിമാസം 100 റിയാല്‍ നല്‍കണം.  2019ഓടെ ഇത് 300 റിയാലാകും. ഒന്നിലധികം കുടുംബാംഗങ്ങളുള്ള പ്രവാസികള്‍ക്ക് ഇത് കനത്ത ബാധ്യതയുണ്ടാക്കും. സല്‍മാന്‍ രാജാവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്.

നിലവില്‍ പ്രവാസിയുടെ കുടുംബാംഗങ്ങള്‍ക്ക് സൗജന്യമായാണ്  വിസ പുതുക്കി നല്‍കുന്നത്.സ്വകാര്യ സ്പോണ്‍സര്‍മാര്‍ക്ക് കീഴില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ ഒരു വര്‍ഷം ഇഖാമ തുകയും ലെവിയുമുള്‍പ്പെടെ 3,100റിയാലാ ണ് നല്‍കേണ്ടത്. ബജറ്റ് പ്രഖ്യാപനം പ്രാബല്യത്തില്‍ വന്നാല്‍ ഓരോ കുടുംബാംഗത്തിനും വര്‍ഷത്തില്‍ 1,200റിയാല്‍കൂടി അധികം നല്‍കേണ്ടിവരും. ഈ തുക എന്നു മുതല്‍ നല്‍കണമെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ വര്‍ഷം സന്ദര്‍ശക വിസകള്‍ക്ക് വര്‍ധിപ്പിച്ച തുക പിന്‍വലിക്കില്ല. പ്രവാസികുടുംബാംഗങ്ങളുടെ വലിയ തോതിലുള്ള തിരിച്ചു പോക്കിന് ഇത് കാരണമാവും .

sameeksha-malabarinews

സ്വദേശികളെക്കാള്‍ കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന കമ്പനികള്‍ ഓരോ ജീവനക്കാരനും 400 റിയാല്‍ പ്രതിമാസം അധികം നല്‍കണം. ഇത് 800 റിയാല്‍ വരെ നല്‍കേണ്ട കമ്പനികളുണ്ട്. സ്വദേശികളെക്കാള്‍ കുറവാണ് വിദേശികളെങ്കില്‍300 റിയാലാണ് നല്‍കേണ്ടത്. 2020നുള്ളില്‍ ഈയിനത്തില്‍ 4,400 കോടി റിയാലിന്‍റെ വരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

പെട്രോള്‍ വില കൂടുമെന്നും വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ബജറ്റിലില്ല. വരുമാന നികുതി ഏര്‍പ്പെടുത്തില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അവശ്യ സേവനങ്ങളുടെ വില അഞ്ചു വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി വര്‍ധിപ്പിക്കും. പഞ്ചസാരയുടെയും പാനീയങ്ങളുടെയും സബ്സിഡി എടുത്തുകളയാനുള്ള തീരുമാനം തുടരും. 2018മുതല്‍ അഞ്ചു ശതമാനം മൂല്യവര്‍ധിത നികുതി (വാറ്റ്) ഏര്‍പ്പെടുത്തും.

സൗദിയുടെ സ്വപ്നപദ്ധതിയായ വിഷന്‍2030 നടപ്പാക്കുന്നതിന് മുന്നോടിയായി പ്രഖ്യാപിച്ച ദേശീയ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2020ലക്ഷ്യമാക്കിയ തീരുമാനങ്ങളാണ് ബജറ്റിലുള്ളത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭദ്രമായ സാമ്പത്തികാടിത്തറയാണ് ബജറ്റ് ലക്ഷ്യമിടുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!