ജിദ്ദ: സൗദിയില്‍ വാഹനാപകടത്തില്‍ മലപ്പുറം വേങ്ങര സ്വദേശികളായ യുവതിയും മകനും മരിച്ചു. ശനിയാഴ്ച രാവിലെയാണ് ഖുന്‍ഫുദയിലുണ്ടായ അപകടത്തില്‍ മലപ്പുറം ഊരകം കോട്ടുമല സ്വദേശി മുസ്ലിയാര്‍ കുറുങ്കാട്ടില്‍ പുറ്റൊടുവില്‍ ഇസ്ഹാഖിന്റെ ഭാര്യ സഹ്‌റാ ബാനു(30), മകന്‍ മുഹമ്മദ് ഷാന്‍(11) എന്നിവരാണ് മരിച്ചത്. ഇവരുടെ മകള്‍ ഇസ ഫാത്തിമയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. രണ്ടു ദിവസം മുന്‍പാണ് ഇവര്‍ സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയത്.
വേങ്ങര പൂച്ചോലമാട് കാപ്പന്‍ അലവി ഹാജി, കൊച്ചുമറിയം ദമ്പതികളുടെ മകളാണ് സഹ്‌റാ ബാനു. സഹോദരങ്ങള്‍ മുഹമ്മദ് കോയ, നൂറുല്‍ അഫ്‌സല്‍, നാജിറ ബാനു.




