രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

റാന്നി: ജാമ്യം വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ വീണ്ടും അറസ്റ്റ് ചെയ്തു. ജാമ്യം റദ്ദാക്കിയ റാന്നി ഗ്രാമ ന്യായാലയ കോടതിയാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. ഇതെതുടര്‍ന്ന് പാലക്കാട് റസ്റ്റ് ഹൗസില്‍ വെച്ച് തിങ്കളാഴ്ചയാണ് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് കഴിഞ്ഞ ദിവസം രാഹുലിന്റെ ജാമ്യം കോടതി റദ്ദാക്കുകയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

പമ്പ പോലീസ് സ്‌റ്റേഷനിലെത്തി എല്ലാ ശനിയാഴ്ചയും ഒപ്പിടണമെന്ന ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് റാന്നി കോടതി ഉത്തരവിട്ടത്.

Related Articles