Section

malabari-logo-mobile

ശനിയാഴ്ച സ്‌കൂള്‍ പ്രവൃത്തിദിനം: തീരുമാനം നടപ്പാക്കിക്കഴിഞ്ഞെന്ന് വിദ്യാഭ്യാസമന്ത്രി; വിമര്‍ശനങ്ങള്‍ തള്ളി

HIGHLIGHTS : Saturday School Working Day: Education Minister Says Decision Implemented; Criticisms dismissed

തിരുവനന്തപുരം: ശനിയാഴ്ച അധ്യയന ദിനമാക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് 220 അധ്യയന ദിനങ്ങളാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിലപാട് ഇക്കാര്യത്തില്‍ വ്യക്തമാണെന്ന് പറഞ്ഞ മന്ത്രി വി. ശിവന്‍കുട്ടി
ശനിയാഴ്ച അധ്യയന ദിനമാക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സന്തോഷമാണെന്നും പറഞ്ഞു. സര്‍ക്കാര്‍ എടുത്ത തീരുമാനം നടപ്പിലാക്കി കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ എതിര്‍പ്പുന്നയിച്ച കെഎസ്ടിഎ നിലപാട് മന്ത്രി തള്ളി. ശനിയാഴ്ച പ്രവര്‍ത്തി ദിനമാക്കിയാല്‍ ഒരു പാഠ്യാതര പ്രവര്‍ത്തനങ്ങളേയും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏകപക്ഷീയമായി തീരുമാനം അംഗീകരിക്കാനാകില്ലെന്ന് കെഎസ്ടിഎ ഇന്നലെ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച അവധി അധ്യാപകന് അടുത്ത ഒരാഴ്ചത്തേക്ക് പാഠഭാഗങ്ങള്‍ ആസൂത്രണം ചെയ്യാനും കുട്ടികള്‍ക്ക് ഒരാഴ്ച പഠിച്ച പാഠങ്ങള്‍ പഠിക്കാനുമാണ്. മതിയായ സമയം കാര്യക്ഷമമായ അധ്യയനം എന്നതാണ് ലക്ഷ്യത്തിലേക്കാണ് അധ്യാപക സമൂഹത്തെ നയിക്കേണ്ടത്. വിദ്യാഭ്യാസ കലണ്ടര്‍ അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്ത് ഭേദഗതി വരുത്തണം. ഇപ്പോള്‍ തന്നെ പ്രൈമറിയില്‍ 800 ഉം സെക്കന്ററിയില്‍ 1000 വും ഹയര്‍ സെക്കന്ററിയില്‍ 1200 ഉം മണിക്കൂറുകളാണ് അധ്യയന സമയമായി വരേണ്ടത്. ഇതില്‍ പ്രൈമറി വിഭാഗത്തില്‍ മാത്രം പ്രതിദിനം അഞ്ച് മണിക്കൂര്‍ എന്ന നിലയില്‍ 200 പ്രവര്‍ത്തി ദിനങ്ങള്‍ നിലവിലുണ്ട്. അതിനാല്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്ടിഎ നേതാക്കള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!