കൊച്ചി : സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാലും, മഞ്ജുവാര്യരും ഒന്നിക്കുന്നു. രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതിയിരിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. മോഹന്‍ലാലിനൊപ്പം ശക്തമായ കഥാപാത്രത്തെയാണ് മഞ്ജുവാര്യര്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രഞ്ജന്‍ പ്രമോദാണ് ഇക്കാര്യത്തെ കുറിച്ച് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത്. ക്രിസ്തുമസിന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മോഹന്‍ലാലും, മഞ്ജുവാര്യരും ഒന്നിക്കുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ ചിത്രം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഏതായാലും കന്മദത്തിന് ശേഷം മഞ്ജുവിനെയും, മോഹന്‍ലാലിനെയും ഒന്നിച്ച് കാണാന്‍ ആഗ്രഹിച്ച മലയാളി പ്രേക്ഷകരെ ഈ വാര്‍ത്ത സന്തോഷിപ്പിച്ചിരിക്കുകയാണ്.




