പരപ്പനങ്ങാടിയില്‍ റെയില്‍വേ ട്രാക്കിലേക്ക് മരം മുറിഞ്ഞ് വീണു

parapapanangadi,railwayപരപ്പനങ്ങാടി : ശക്തമായ മഴയെ തുടര്‍ന്ന് പരപ്പനങ്ങാടിയില്‍ റെയില്‍വേ ട്രാക്കിലേക്ക് മരം മുറിഞ്ഞു വീണു. രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമിന്റെ അരികിലുണ്ടായിരുന്ന ചീനിമരമാണ് ഇന്ന് പുലര്‍ച്ചെ ട്രാക്കിലേക്ക് ചരിഞ്ഞ് വീണത്. തുടര്‍ന്ന് 5.50 ഓടെയെത്തിയ പാസഞ്ചര്‍ ട്രെയിനിനെ ഒന്നാമത്തെ ട്രാക്കിലൂടെ കടത്തി വിടുകയായിരുന്നു. സ്റ്റേഷന്‍ മാസറ്ററുടെ സംയോജിമായ ഈ പ്രവൃത്തിയാണ് വന്‍ അപകടം ഒഴിവാവാന്‍ കാരണമായത്്. പിന്നീട് ട്രാക്കിലേക്ക് വീണ മരം മുറിച്ച് മാറ്റി.

Share news
error: Content is protected !!
Scroll to Top