വെഞ്ഞിറാമൂട് : കൊച്ചി ബ്ലാക്ക്‌മെയിലിങ്ങ് കേസിലെ പ്രതികളായ ബിന്ധ്യാസും, റുക്‌സാനയും തട്ടിയെടുത്തത് 21 കോടി. സാമ്പത്തികശേഷിയുള്ള യുവാക്കളെ വശീകരിച്ച് അവരുമായി കിടപ്പറ പങ്കിടുകയും ആ ദൃശ്യങ്ങള്‍ അവരറിയാതെ പകര്‍ത്തുകയും പിന്നീട് ആ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നു ഇവരുടെ രീതി.
പ്രതികളുടെ കൈവശമുണ്ടായിരുന്ന 21 സിഡികള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വെഞ്ഞിറാമൂട് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തതിന് ശേഷം നിരവധി പരാതികളാണ് ഇവര്‍ക്കെതിരെ ലഭിച്ചിരിക്കുന്നത്.
കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ വെച്ചാണ് അനാശാസ്യവും ക്യാമറാ ചിത്രീകരണവും നടത്തിയിരുന്നതെന്ന് ബിന്ധ്യാസും, റുക്‌സാനയും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇവിടെ നിന്നും ചിത്രീകരിച്ച സി ഡികാളാണ് ഇപ്പോള്‍ പോലീസ് പിടിച്ചെടുത്തിരിക്കുന്നത്. ഇതിലുള്‍പ്പെട്ട പ്രതികളെ കേസില്‍ സാക്ഷികളാക്കുന്ന കാര്യം പോലീസ് പരിശോധിച്ച് വരികയാണ്.




