കോഴിക്കോട് കുടിവെള്ള പൈപ്പ് പൊട്ടി ; നഗരത്തില്‍ കുടിവെള്ളം ഭാഗികമായി മുടങ്ങി

clt-360x189കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ കുടിവെള്ളമെത്തിക്കുന്ന ഗ്രാവിറ്റി പൈപ്പ് പൊട്ടിതെറിച്ചു. ഇതേ തുടര്‍ന്ന് നഗരത്തില്‍ കുടിവെള്ളം ഭാഗികമായി മുടങ്ങി. ചേവായൂരില്‍ നിന്നും മലാപറമ്പിലേക്കുള്ള റോഡില്‍ ചേവരമ്പലത്താണ് ഇന്ന് രാവിലെ 700 എം എം കാസ്റ്റ് അയേണ്‍ പൈപ്പ് തകര്‍ന്നത്.

വെള്ളിപറമ്പില്‍ നിന്നും മലാപറമ്പിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാനപൈപ്പാണിത്. പൈപ്പ് തകര്‍ന്നതോടെ വെള്ളം സമീപത്തെ വീടുകളിലേക്കും കയറി. ഈ ഭാഗത്തെ റോഡും തകര്‍ന്നിട്ടുണ്ട്. പൈപ്പ് പൂര്‍വ്വ സ്ഥിതിയില്‍ എത്തിക്കാന്‍ രണ്ട് ദിവസം വേണ്ടി വരുമെന്നാണ് വാട്ടര്‍ അതോറിറ്റി ഉദേ്യാഗസ്ഥര്‍ അറിയിച്ചത്.

Share news
error: Content is protected !!
Scroll to Top