കോണ്‍ഗ്രസിനുള്ളിലെ ഉള്‍പാര്‍ട്ടി ജനാധിപത്യം സതീശന്‍ തകര്‍ത്തു;പി സരിന്‍

HIGHLIGHTS : Satheesan is the reason for the downfall of Congress; P Sarin

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസിനെതിരെ ഇടഞ്ഞ ഡോ. പി സരിന്‍.കോണ്‍ഗ്രസിനുള്ളിലെ ഉള്‍പാര്‍ട്ടി ജനാധിപത്യം സതീശന്‍ തകര്‍ത്തുവെന്നും ധിക്കാരത്തിന്റേയും ധാര്‍ഷ്ട്യത്തിന്റേയും മുഖമാണ് അദ്ദേഹത്തിന്റെതെന്നും സരിന്‍.

പ്രതിപക്ഷനേതാവ് സ്ഥാനത്തേക്ക് വി ഡി സതീശനെത്തിയത് അട്ടിമറിയിലൂടെയായിരുന്നെന്ന ഗുരുതര ആരോപണവും സരിന്‍ ഉന്നയിച്ചിട്ടുണ്ട്. ബിജെപിയെ എതിര്‍ക്കേണ്ട എന്നതാണ് സതീശന്റെ നിലപാട്. സിപിഐഎം വിരുദ്ധത അണികളിലേക്ക് അടിച്ചേല്‍പ്പിക്കുകയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

‘വടകര ലോക്സഭ തിരഞ്ഞെടുപ്പില്‍ നടന്നത് സതീശന്റെ അട്ടിമറിയാണ്. ഷാഫി പറമ്പിലിനെ വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയത് ബിജെപിയെ സഹായിക്കാന്‍ വേണ്ടിയാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് വഴിവെച്ചതിന്റെ സതീശന്റെ തീരുമാനമാണ്, ബിജെപിയെ സഹായിക്കാന്‍ മാത്രം. പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് മൂന്നംഗ സംഘമാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ കുട്ടി സതീശന്‍കൂടിയാണ്. ഔചിത്യമില്ലാത്ത ആള്‍രൂപമാണ് രാഹുല്‍. പാലക്കാട് രാഹുലിന് തിരിച്ചടിയുണ്ടാകും,’ സരിന്‍ വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയെന്ന അവകാശപ്പെടുന്ന ഷാഫിക്ക് അതിനുള്ള അര്‍ഹതയില്ലെന്നും ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ സംസ്‌കാരം ഇതല്ല. കേരള രാഷ്ട്രീയം മലീമസമാക്കുന്നതില്‍ ഷാഫിക്കും പങ്കുണ്ടെന്നും സരിന്‍ ആരോപിച്ചു. ബിജെപിയോട് മൃദുസമീപനവും സിപിഐഎമ്മിനോട് വിരുദ്ധതയുമുണ്ടാകുന്ന രാഷ്ട്രീയ ഗുണം ഷാഫി എവിടെ നിന്നാണ് പഠിച്ചതെന്ന് സരിന്‍ ചോദിക്കുന്നു.രാഹുലിന് പാലക്കാട്ടുകാരെ അറിയില്ലെന്നും പാലക്കാട്ടുകാര്‍ ഷോ ഓഫ് കണ്ടു മടുത്തു. ഇനി ഹരിയാന മോഡല്‍ ആവര്‍ത്തിക്കാനുള്ളത് പാലക്കാട് മാത്രമാണെന്ന് സരിന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനൊപ്പം പ്രവര്‍ത്തിക്കുമെന്നും സിപിഐഎം എന്നെ പരിഗണിച്ചാല്‍ ഒപ്പം നില്‍ക്കും എന്നും ആവശ്യപ്പെട്ടാല്‍ മത്സരിക്കും സരിന്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ ഒന്നും നടക്കുന്നില്ല,കെട്ടുറപ്പുള്ള പാര്‍ട്ടിയാണ് സി പി ഐ എം എന്നും സരിന്‍ പറഞ്ഞു.തനിക്ക് പാര്‍ട്ടിയില്‍ ഇടമുണ്ടോ എന്ന് എല്‍ ഡി എഫ് നേതാക്കളോട് സരിന്‍ ചോദിച്ചു.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!