Section

malabari-logo-mobile

ശാസ്ത്ര സാഹിത്യ പുരസ്‌കാരം: സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം

HIGHLIGHTS : Sastra Sahitya Award: Applications can be submitted till September 30

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ശാസ്ത്ര സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷകള്‍/നാമനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നത് സെപ്റ്റംബര്‍ 30 വരെ നീട്ടി. മലയാള സാഹിത്യത്തിലൂടെ ശാസ്ത്ര വിഷയങ്ങളെ ജനകീയവത്കരിക്കുന്നതില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുളള വ്യക്തികള്‍ക്കാണ് പ്രസ്തുത പുരസ്‌കാരം. 2019-ല്‍ പ്രസിദ്ധീകരിച്ചതും ജനങ്ങളില്‍ ശാസ്ത്രാവബോധം വളര്‍ത്താന്‍ സഹായകമായതും അന്വേഷണാത്മകമായതുമായ രചനകളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. ബാലശാസ്ത്ര സാഹിത്യം, ജനപ്രിയ ശാസ്ത്ര സാഹിത്യം, ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യം, ശാസ്ത്ര പത്ര പ്രവര്‍ത്തനം, ശാസ്ത്ര ഗ്രന്ഥ വിവര്‍ത്തനം (മലയാളം) എന്നീ അഞ്ചു വിഭാഗങ്ങളിലാണ് അവാര്‍ഡ്. അന്‍പതിനായിരം രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അപേക്ഷ ഫോറവും നിബന്ധനകളും www.kscste.kerala.gov.in ല്‍ ലഭിക്കും. നിര്‍ദ്ദിഷ്ട ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷകള്‍ സാഹിത്യ സൃഷ്ടികളുടെ മൂന്ന് പകര്‍പ്പുകള്‍, ബയോഡാറ്റാ, ശാസ്ത്ര സാഹിത്യ രംഗത്ത് നല്‍കിയിട്ടുളള സംഭാവനകള്‍ ചൂണ്ടിക്കാണിക്കുന്ന രേഖകളുടെ ശരി പകര്‍പ്പുകള്‍ എന്നിവ സഹിതം ഡയറക്ടര്‍, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ശാസ്ത്ര ഭവന്‍, പട്ടം, തിരുവനന്തപുരം 695 004 എന്ന വിലാസത്തില്‍ അയയ്ക്കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!