സരിതയുടെ അഭിഭാഷകനെതിരെ അച്ചടക്ക നടപടിക്ക് ബാര്‍ കൗണ്‍സില്‍ ശുപാര്‍ശ

Fenni-Balakrishnan-Newskeralaകൊച്ചി : സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ അഭിഭാഷകന്‍ അഡ്വ. ഫെനി ബാലാകൃഷ്ണനെതിരെ അച്ചടക്ക നടപടിക്ക് ബാര്‍ കൗണ്‍സിലിന്റെ ശുപാര്‍ശ.  സരിതയുടെ മൊഴി സംബന്ധിച്ച് മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത നല്‍കിയെന്ന പരാതിയിലാണ് ഫെനിക്കെതിരെ നടപടി.

ഫെനി ബാലകൃഷ്ണന്‍ തനിക്ക് ഉത്തമ വിശ്വാസമില്ലാത്ത കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത് ശരിയായ നടപടിയല്ലെന്നും, ഇത് അഭിഭാഷക വൃത്തിയുടെ മാന്യതക്ക് യോജിച്ച പ്രവൃത്തിയല്ലെന്നും ബാര്‍ കൗണ്‍സില്‍ കണ്ടെത്തി.  ഇതേ തുടര്‍ന്ന് ഫെനിക്കെതിരെ നടപടി കൈക്കൊള്ളണമെന്നുള്ള നടപടി ആവശ്യപ്പെട്ട് കൊണ്ടുള്ള ശുപാര്‍ശ ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക സമിതിക്ക് കൈമാറി.  അച്ചടക്ക സമിതി തെളിവുകള്‍ ശേഖരിച്ച ശേഷമായിരിക്കും നടപടി സ്വീകരിക്കുക.

Share news
error: Content is protected !!
Scroll to Top