ജിന്നിനെ ഒഴിപ്പിക്കാന്‍ യുവതിയെ മര്‍ദ്ദിച്ച് കൊന്ന മന്ത്രവാദി പിടിയില്‍

sirajudheenപത്തനംതിട്ട: മന്ത്രവാദത്തിനിടയില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഒളിവിലായിരുന്ന സിദ്ധന്‍ പോലീസ് പിടിയില്‍. പത്തനംതിട്ടയില്‍ വെച്ചാണ് മന്ത്രവാദം നടത്തിയ മുഹമ്മദ് സിറാജുദ്ദീനെ പോലീസ് പിടികൂടിയത്.

ആലപ്പുഴ ജില്ലയിലെ തഴവ കടത്തൂര്‍ കണ്ണകര കുറ്റിയില്‍ ഹസീന (26) യെ മന്ത്രവാദത്തിനിടെ സിറാജുദ്ദീന്‍ മുസ്ലിയാര്‍ നട്ടെല്ലിന് ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.  ഈ സംഭവത്തോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

ബാധ ഒഴിപ്പിക്കുന്നതിനിടെ ചവിട്ടേറ്റ് ഹസീനയുടെ നട്ടെല്ല് തകര്‍ന്നിരുന്നു. തുടര്‍ന്ന് വയറിനുള്ളില്‍ രക്തം കട്ടപിടിച്ചാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ ഹസീനയുടെ പിതാവ് ഹസ്സന്‍ കുഞ്ഞിനെയും, മന്ത്രവാദിയുടെ സഹായി കബീറിനെയും പോലീസ് പിടികൂടിയിരുന്നു. ഇവരെ കരുനാഗപ്പള്ളി ഫസ്റ്റ്കഌസ് ജഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top