യു എ ഇ യി ല്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

download (1)ദുബായ് : യു എ ഇ യില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു.  പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ജൂലൈ 27 മുതല്‍  31 വരെ  5 ദിവസത്തേക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.  യു എ ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോര്‍സാണ് അവധിക്കാര്യം അറിയിച്ചിരിക്കുന്നത്.

രണ്ട് വാരാന്ത്യ അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ 9 ദിവസത്തെ അവധി പൊതുമേഖലാ ജീവനക്കാര്‍ക്ക് ലഭിക്കും. യു എ ഇ പ്രസിഡന്റ് ഷൈക്ക് ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്റെ നിര്‍ദ്ദേശ പ്രകാരമാണ് പെരുന്നാള്‍ അവധി സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

സ്വകാര്യ മേഖലയിലുള്ള ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  പെരുന്നാള്‍ ദിനത്തിലും, രണ്ടാം പെരുന്നാളിനുമാണ് സ്വകാര്യ മേഖലക്ക് അവധി.

Share news
error: Content is protected !!
Scroll to Top