Section

malabari-logo-mobile

സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ്

HIGHLIGHTS : അഹമ്മദാബാദ്: ഗുജറാത്തിലെ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് ജാവപര്യന്തം. 1990 നവംബറിലെ പ്രഭുദാസ് മാധാവ്ജി വൈഷ്ണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാ...

  അഹമ്മദാബാദ്: ഗുജറാത്തിലെ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് ജാവപര്യന്തം. 1990 നവംബറിലെ പ്രഭുദാസ് മാധാവ്ജി വൈഷ്ണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ.

ഭാരത് ബന്ദിനിടെ കലാപമഴിച്ചുവിട്ടതിന്റെ പേരില്‍ വൈഷണി ഉള്‍പ്പെടെ 133 പേരെ അന്നത്തെ പൊലീസ് സൂപ്രണ്ടായിരുന്ന സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഒമ്പതു ദിവസം വൈഷണി കസ്റ്റഡിയില്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങി പത്തുദിവസത്തിന് ശേഷം മരണപ്പെടുകയായിരുന്നു. ഇതെതുടര്‍ന്ന് കസ്റ്റഡി പീഡനം ആരോപിച്ച് ഭട്ട് ഉള്‍പ്പെടെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

sameeksha-malabarinews

അതെസമയം അഭിഭാഷകനെ ലഹരിമരുന്നു കേസില്‍ കുടുക്കിയെന്ന കേസില്‍ സഞ്ജീവ് ഭട്ട് ഇപ്പോള്‍ ജയിലിലാണ്.2002ല്‍ നടന്ന ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദി ഭരണകൂടത്തിന് നേരെ ആരോപണമുന്നയിച്ച് ഭട്ട് സംസാരിച്ചിരുന്നു. തുടര്‍ന്ന് 2015 ല്‍ അദേഹത്തെ പുറത്താക്കുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!