യുവതിയോട് മോശമായി പെരുമാറിയെന്ന പരാതി: നടന്‍ വിനായകന് ജാമ്യം

കല്‍പ്പറ്റ: യുവതിയോട് മോശമായി സംസാരിച്ചെന്ന പരാതിയില്‍ നടന്‍ വിനായകന് ജാമ്യം. ഇന്ന് രാവിലെ കല്‍പ്പറ്റ സ്റ്റേഷനില്‍ അഭിഭാഷകനൊപ്പമാണ് വിനായകന്‍ എത്തിയത്. വിനായകനൊപ്പം സുഹൃത്തുക്കളും ഉണ്ടായിരുന്നു. സ്റ്റേഷനിലെത്തിയ വിനായകന്റെ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയുമായിരുന്നു.

ഫോണിലൂടെ യുവതിയോട് മോശം രീതിയില്‍ സംസാരിച്ചെന്ന പരാതിയിലാണ് വിനായകനെതിരെ കല്‍പ്പറ്റ പോലീസ് കേസെടുത്തത്.കേട്ടാല്‍ അറയ്ക്കുന്നതരത്തിലാണ് തന്നോട് നടന്‍ സംസാരിച്ചതെന്നാണ് യുവതി മൊഴിനല്‍കിയത്. ഫേണ്‍ റെക്കോര്‍ഡ് ഉള്‍പ്പെടെയാണ് യുവതി മൊഴി നല്‍കിയത്.

പാമ്പാടി പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. എന്നാല്‍ സംഭവം നടന്നത് കല്‍പ്പറ്റയില്‍ ആയതുകൊണ്ട് പിന്നീട് കല്‍പ്പറ്റപോലീസിന് കൈമാറുകയായിരുന്നു.

Related Articles