കോഴിക്കോട്: കുറ്റ്യാടിയില്‍ ഗ്ലാസ് റാക്ക് തകര്‍ന്ന് വീണ് കടയുടമ മരിച്ചു. കുറ്റ്യാടി വയനാട് റോഡില്‍ സമീറ ഗ്ലാസ് ഹൗസ് ഉടമ വടക്കത്താഴത്ത് ജമാല്‍(50)ആണ് മരിച്ചത്. അപകടത്തില്‍ കൂടെ ഉണ്ടായിരുന്ന മകന്‍ ജംഷീറിനും പരിക്കേറ്റു.
രാവിലെയാണ് അപകടം സംഭവിച്ചത്. ഗ്ലാസ് കട്ടുചെയ്യുന്നതിനിടെ ഗ്ലാസുകള്‍ അടുക്കി സൂക്ഷിച്ചിരുന്ന റാക്ക് മറിഞ്ഞ് ജമാലിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് ഗ്ലാസിനടിയില്‍ കുടുങ്ങിയ ജമാലിനെ പുറത്തെടുത്തത്. ഗ്ലാസ് റാക്കിന്റെ സ്റ്റാന്റിന് പൊട്ടലുണ്ടായതാണ് അപകടത്തിന് കാരണമായതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.
അപകടത്തില്‍ പരിക്കേറ്റ മകന്‍ ജംഷീദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.




