സേവന നികുതി അടച്ചില്ല; സാനിയ മിര്‍സയ്ക്ക് നോട്ടീസ്

ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ സേവന നികുതി അടച്ചില്ലെന്ന പരാതിയില്‍ ഹൈദരാബാദ് പ്രിന്‍സിപ്പല്‍ കമീഷണര്‍ ഓഫ് സര്‍വീസ് ടാക്‌സ് ഓഫീസ് നോട്ടീസ് നല്‍കി. തെലങ്കാന സർക്കാറിന്‍റെ ബ്രാൻഡ് അംബാസഡറായി നിയമിതയായതിന് പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപക്ക് നികുതി അടച്ചില്ലെന്നാണ് നോട്ടിസിൽ വ്യക്തമാക്കുന്നത്.

ഫെബ്രുവരി 16ന് സാനിയ മിർസ നേരിട്ടോ അല്ലെങ്കിൽ പ്രതിനിധിയോ ഓഫിസിൽ ഹാജരാകണമെന്നാണ് നിർദേശം. കൂടാതെ, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ വിദേശയാത്ര നടത്തുന്നതും വിലക്കിയിട്ടുണ്ട്.

തെലങ്കാന ബ്രാൻഡ് അംബാസഡറായതിന് പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപയുടെ 15% സേവന നികുതിയും അതിന്‍റെ പിഴയും അടക്കം 20 ലക്ഷം രൂപ സാനിയ അടക്കണമെന്നും നോട്ടിസിൽ പറയുന്നു.

Share news
error: Content is protected !!
Scroll to Top