മൂന്നിയൂരിൽ ആരോഗ്യ ശുചിത്വ പരിശോധന തുടരുന്നു – കണ്ടെത്തിയത് ഒട്ടേറെ നിയമ ലംഘനങ്ങൾ

മൂന്നിയൂർ :കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മൂന്നിയൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പഞ്ചായത്തുംആരോഗ്യ വകുപ്പും സംയുക്തമായി  നടത്തിയ പരിശോധനയിൽ ലൈസെൻസ് ഇല്ലാതെ കട പ്രവർത്തിപ്പിക്കൽ, ശുചിത്വമില്ലായ്മ, തിയ്യതി രേഖപ്പെടുത്താതെ പായ്ക്ക് ചെയ്ത് സാധനങ്ങൾ വിൽക്കൽ മുതലായനിയമലംഘനങ്ങൾ കണ്ടെത്തി. താക്കീത് , നോട്ടീസ് നൽകൽ, പിഴ ഈടാക്കൽ, കട താൽക്കാലികമായിഅടപ്പിക്കൽ മുതലായ നടപടികൾ സ്വീകരിച്ചു. പഞ്ചായത്ത് പരിധിയിൽ ലൈസൻസ് ഇല്ലാത്ത എല്ലാസ്ഥാപനങ്ങളും ഒരാഴ്ചക്കുള്ളിൽ എടുക്കണമെന്നും, അതു കഴിഞ്ഞാൽ കർശന നടപടിയിലേക്ക് കടക്കുമെന്നുംപഞ്ചായത്ത് സെക്രട്ടറി ഉണ്ണി മുന്നറിയിപ്പ് നൽകി.

ഭക്ഷണസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ആറു മാസം കൂടുമ്പോൾ കുടിവെള്ള ഗുണനിലവാരപരിശോധനയും, എല്ലാ ജീവനക്കാർക്കും ഹെൽത്ത് കാർഡും എടുക്കണമെന്ന് മെഡിക്കൽ ഓഫീസർഡോ.മുഹമ്മദ് റഫീഖ് പുള്ളാട്ട് അറിയിച്ചു. മൂന്നിയൂർ കുടുംബാരോഗ്യ കേന്ദ്രം  എച്ച്. ഹസിലാൽ.കെ.സി, ഗ്രാമപഞ്ചായത്ത് എച്ച്. ദീപ്തി. പി ,  എഫ്.എച്ച്.സിയിലെ ജെ.എച്ച്. മാരായ ജോയ് .എഫ്, പ്രശാന്ത്.വി,ജൈസൽ കെ.എം,പ്രദീപ് കുമാർ..വി , അശ്വതി.എം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top