വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് വെച്ച് ചന്ദനക്കടത്ത്; 40 കിലോ പിടിച്ചെടുത്തു, അഞ്ച് പേര്‍ അറസ്റ്റില്‍

HIGHLIGHTS : Sandalwood Trafficking by Board of Water Authority; 40 kg seized, five arrested

കോഴിക്കോട്: വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് വെച്ച് കാറില്‍ ചന്ദനം കടത്താന്‍ ശ്രമം. സംഭവത്തില്‍ അഞ്ചു പേര്‍ വനം വകുപ്പിന്റെ പിടിയിലായി. വാട്ടര്‍ അതോറിറ്റി വാടകയ്ക്ക് എടുത്ത് ഓടിക്കുന്ന കാറിനുള്ളില്‍ ചന്ദനം കടത്തുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 40 കിലോ ചന്ദനത്തടികളാണ് പിടിച്ചെടുത്തത്.

കോഴിക്കോട് മലാപ്പറമ്പ് വാട്ടര്‍ അതോറിറ്റി ഓഫീസ് പരിസരത്തായിരുന്നു വനംവകുപ്പ് ഇന്റലിജന്‍സും ഫ്‌ലയിങ് സ്‌ക്വാഡും പരിശോധന നടത്തിയത്. കോഴിക്കോട് സ്വദേശികളായ ഷാജുദ്ദീന്‍, നൗഫല്‍, മണി, ശ്യാമപ്രസാദ്, അനില്‍ എന്നിവരാണ് പിടിയിലായത്. വാഹനത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് വെച്ച് ചന്ദനം കടത്താനായിരുന്നു ശ്രമം. ഇതിനായി വാട്ടര്‍ അതോറിറ്റി വര്‍ഷങ്ങളായി വാടകകയ്ക്ക് എടുത്ത് ഓടിക്കുന്ന വാഹനം സംഘടിപ്പിക്കുകയായിരുന്നു. പിടിയിലായവര്‍ക്ക് വാട്ടര്‍ അതോറിറ്റിയുമായി ബന്ധമില്ലെന്ന് വനം വകുപ്പ് അറിയിച്ചു.

sameeksha-malabarinews

വാഹനവും പ്രതികളെയും തൊണ്ടിമുതലും താമരശ്ശേരി റെയിഞ്ച് ഓഫീസര്‍ക്ക് കൈമാറി. പ്രതികളില്‍ നിന്നും കിട്ടിയ വിവരം അനുസരിച്ച് കോഴിക്കോട് കല്ലാനോട് എന്ന സ്ഥലത്തുവെച്ച് 25 കിലോയോളം ചന്ദനത്തടികളും മറ്റു രണ്ട് പ്രതികളും പിടിയിലായി. ഒരാള്‍ ഓടിരക്ഷപ്പെട്ടു. ഇരുചക്രവാഹനത്തിലായിരുന്നു ഇവര്‍ ചന്ദനം കടത്തിയത്. നടപടികള്‍ക്കുശേഷം പ്രതികളെ പൊലീസിന് കൈമാറും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!