Section

malabari-logo-mobile

76 സൗദികാര്‍ക്ക് ഉപരോധം; കിരീടാവകാശിയെ തൊടാതെ യുഎസ്

HIGHLIGHTS : Sanctions imposed on 76 Saudis

വാഷിങ്ടണ്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധവുമായി ബന്ധപ്പെട്ട് 76 സൗദി അറേബ്യന്‍ പൗരന്മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയെങ്കിലും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ തൊടാതെ അമേരിക്ക. കിരീടാവകാശിയുടെ അനുമതിയോടെയായിരുന്നു കൊലപാതകമെന്ന യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിട്ടും അദ്ദേഹത്തിന് ഉപരോധം ഏര്‍പ്പെടുത്താത്തത് ഡെമോക്രാറ്റിക് ക്യാമ്പിലും അമര്‍ഷം ഉളവാക്കിയിട്ടുണ്ട്. മുന്‍ സൗദി രഹസ്യാന്വേഷണ മേധാവി അഹ്മദ് അല്‍ അസിരി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഉപരോധം. 76 പേരുടെ വിസയും നിരോധിച്ചു.

സൗദി കിരീടവകാശിയെ സംരക്ഷിച്ചുവന്ന ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കുകയായിരുന്നു. മുഹമ്മദ് ബിന്‍ രാജകുമാരന്റെ താല്‍പര്യപ്രകാരമായിരുന്നു കൊലപാതകം എന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് ജോ ബൈഡന്‍ സര്‍ക്കാര്‍ പരസ്യമാക്കിയെങ്കിലും സൗദിയുമായുള്ള ബന്ധം കൂടുതല്‍ വഷളാവാതിരിക്കാനാണ് രാജകുമാരനെ ഉപരോധത്തില്‍ നിന്ന് ഒഴിവാക്കിയത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!