Section

malabari-logo-mobile

ഇന്ധനവില വര്‍ദ്ധന: സംയുക്ത സമരസമിതിയുടെ വാഹനപണിമുടക്ക് ചൊവ്വാഴ്ച

HIGHLIGHTS : Fuel price hike: Joint strike committee's vehicle strike on Tuesday

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി സംഘടിപ്പിക്കുന്ന വാഹനപണിമുടക്ക് ചൊവ്വാഴ്ച നടക്കും. രാവിലെ ആറു മുതല്‍ വൈകിട്ടു ആറു വരെയാണ് പണിമുടക്ക്.

ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും വാഹന ഉടമകളും പണിമുടക്കും. ഓട്ടോറിക്ഷ, ടാക്സി, ചെറുകിട വാഹനങ്ങള്‍, ചരക്കു കടത്തു വാഹനങ്ങള്‍, സ്വകാര്യ ബസ്, കെഎസ്ആര്‍ടിസി ബസുകള്‍ തുടങ്ങിയവ നിരത്തിലിറങ്ങില്ല. പാല്‍, പത്രം, ആംബുലന്‍സ്, പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങള്‍, വിവാഹം തുടങ്ങിയവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

sameeksha-malabarinews

പണിമുടക്കിന് മുന്നോടിയായി തിങ്കളാഴ്ച വൈകിട്ട് എല്ലാ തൊഴില്‍ കേന്ദ്രങ്ങളിലും തൊഴിലാളികളും തൊഴില്‍ ഉടമകളും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. ഇന്ധനവില വര്‍ധനവ് മുഴുവന്‍ ആളുകളെയും പ്രതികൂലമായി ബാധിക്കുന്നതാകയാല്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാതെയും യാത്ര മാറ്റിവച്ചും പണിമുടക്കിനോട് സഹകരിക്കണമെന്ന് സംയുക്ത സമര സമിതിക്കുവേണ്ടി പി നന്ദകുമാര്‍ അഭ്യര്‍ഥിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!