സമൂസകുളം മോടികൂട്ടൂന്നു; ടെണ്ടര്‍ ക്ഷണിച്ചു

തിരൂരങ്ങാടി : സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ തിരൂരങ്ങാടി നഗരസഭയിലെ സമൂസകുളം മോടികൂട്ടുന്നു. കരുമ്പില്‍ -ചുള്ളിപ്പാറ റോഡിന് അഭിമുഖമായി നിരവധി പേര്‍ ആശ്രയിക്കുന്ന പൊതുകുളം നവീകരിക്കാന്‍ അമൃത് മിഷന്‍ പദ്ധതിയില്‍ നഗരസഭ ടെണ്ടര്‍ ക്ഷണിച്ചു. കാര്‍ഷകരുടെ പ്രധാന ആശ്രയമാണ്. ചെരപ്പുറത്താഴം പാടശേഖരം വയലും തോടും നിറഞ്ഞതിനോട് ചേര്‍ന്ന് നില്‍ക്കുന്ന കുളമാണിത്. നീന്തലിനു ഒട്ടേറെ പേര്‍ ആശ്രയിക്കുന്ന കുളമാണിത്. യൂ ട്യൂബില്‍ സമൂസകുളം എന്ന് സേര്‍ച്ച് ചെയ്താല്‍ മനോഹരമായി കാണുന്ന കുളം കൂടിയാണിത്. ധാരാളം ജനങ്ങളാണ് ഇവിടെ വന്ന് കുളിക്കുന്നത്.

സമൂസകുളം നവീകരണം കാര്‍ഷിക ജലസംരക്ഷണ മേഖലയില്‍ ഏറെ ഗുണം ചെയ്യുമെന്ന് നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി പറഞ്ഞു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, കൗണ്‍സിലര്‍ പി,കെ മഹ്ബൂബ്. അസി എഞ്ചിനിയര്‍ ഇഎസ് ഭഗീരഥി, ഓവര്‍സിയര്‍ ജുബീഷ്, ദിവ്യ എന്നിവരുടെ നേതൃത്വത്തില്‍ കുളം സന്ദര്‍ശിച്ച് എസ്റ്റിമേറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. നഗരസഭ ജനപ്രതിനിധികള്‍ നടത്തിയ വയല്‍യാത്രയില്‍ കര്‍ഷകരുടെ പ്രധാന ആവശ്യമായിരുന്നു സമൂസകുളം നവീകരണം. സമൂസകുളത്തിന്റെ ഡി.പി.ആറിനു നേരത്തെ അമൃത് മിഷന്‍ സംസ്ഥാന സാങ്കേതിക സമിതി യോഗം അനുമതി നല്‍കിയിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രാമ പഞ്ചായത്ത് നിര്‍മിച്ചതാണിത്. നീന്തലിനൊപ്പം ജല സംരക്ഷണത്തിലും കൃഷിക്കും മുതല്‍ക്കൂട്ടാകും. നിരവധി പേര്‍ പ്രഭാത സവാരിക്ക് ഉപയോഗിക്കുന്ന മേഖലയുമാണിത്. നിരവധി കര്‍ഷകരാണ് ഈ മേഖലയില്‍ കൃഷി ചെയ്യുന്നത്. കൃഷിക്ക് വെള്ളം സംഭരിച്ച് നിര്‍ത്തുന്നതിലും ഈ കുളം സുപ്രധാന പങ്ക് വഹിക്കുന്നു. പ്രകൃതി രമണീയമായ പ്രദേശമാണിത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top