മാറഞ്ചേരി പഞ്ചായത്തിലെ കാഞ്ഞിരമുക്കിനെയും ആളം ദ്വീപിനെയും ബന്ധിപ്പിക്കുന്നതിനായി ബിയ്യം കായലിന് കുറുകെ നിര്‍മിച്ച ആളം പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
സംസ്ഥാനത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ 50 പാലങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാറിന് സാധിച്ചതായി മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നിലവില്‍ 58 പാലങ്ങള്‍ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് 108 പാലങ്ങളുടെ നിര്‍മാണം നടന്നു വരികയാണ്. 8 എണ്ണം അന്തിമ ഘട്ടത്തിലാണ്. പാലങ്ങളെ സൗന്ദര്യ വല്‍ക്കരിക്കുന്ന പ്രവൃത്തിക്ക് കൂടി സര്‍ക്കാര്‍ നേതൃത്വം നല്‍കുകയാണ്. ഇത്തരത്തില്‍
സമയബന്ധിതമായി പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
പാലം നിര്‍മ്മാണത്തിനായി ഭൂമി വിട്ടു നല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു.
പി നന്ദകുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് (പാലങ്ങള്‍ വിഭാഗം) എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി. റിജോ റിന്ന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചര്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ്, ജില്ലാ പഞ്ചായത്ത് അംഗം എ.കെ സുബൈര്‍,പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗം കെ.സി ശിഹാബ്
മാറഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം റെജുല ആലുങ്ങല്‍,പൊതുമരാമത്ത് (പാലങ്ങള്‍ വിഭാഗം) ഉത്തര മേഖല സൂപ്രണ്ടിങ് എഞ്ചിനീയര്‍ പി.കെ. മിനി, അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.ജി ജ്യോതി,വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
5.5 കോടി രൂപ ചെലവിലാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. രണ്ടര മീറ്റര്‍ വീതിയില്‍ നടപ്പാതയടക്കം ഏഴര മീറ്റര്‍ വീതിയിലും 75 മീറ്റര്‍ നീളത്തിലുമാണ് പുതിയ പാലം നിര്‍മ്മാണം. കാഞ്ഞിരമുക്ക് ഭാഗത്തേക്ക് 607 മീറ്ററും ദ്വീപ് ഭാഗത്തേക്ക് 137 മീറ്ററിലും സമീപന റോഡും നിര്‍മ്മിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി മഴക്കാലത്ത് വെള്ളപ്പൊക്കം മൂലം പുറംലോകവുമായി ബന്ധം വിച്ഛേദിക്കുന്ന മാറഞ്ചേരി ആളം ദ്വീപിലുള്ളവര്‍ക്ക് ഇനി പാലത്തിലൂടെ സുഗമമായി യാത്ര ചെയ്യാനാവും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




