Section

malabari-logo-mobile

ഭിന്നശേഷിയിൽ സമീർ അർപ്പിച്ച സേവന ത്തിന് സാമൂഹ്യ നീതി വകുപ്പിൻ്റെ അംഗീകാരം

HIGHLIGHTS : പരപ്പനങ്ങാടി: തളർന്ന കാലുകൾ സാമൂഹ്യ സേവന ത്തിന് തടസമല്ലന്ന് തെളിയിച്ച യുവാവിനെ തേടി സാമൂഹ്യ നീതി വകുപ്പിൻ്റെ സംസ്ഥാന അംഗീകാരം പരപ്പനങ്ങാടി പാലത്തിങ...

Untitled-1 copyപരപ്പനങ്ങാടി: തളർന്ന കാലുകൾ സാമൂഹ്യ സേവന ത്തിന് തടസമല്ലന്ന് തെളിയിച്ച യുവാവിനെ തേടി സാമൂഹ്യ നീതി വകുപ്പിൻ്റെ സംസ്ഥാന അംഗീകാരം പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശി സമീർ മുക്കത്തിനെ തേടിയാന്ന് ലോക വികലാംഗ ദിനത്തിൽ സാമൂഹ്യ നീതി വകുപ്പിൻ്റെ അംഗീകാരം സംസ്ഥാന സർക്കാർ സമർപ്പിക്കുന്നത്. ശാരീരിക വൈകല്യങ്ങള അവഗണിച്ച് സ്വയം തൊഴിൽ കണ്ടെത്തുകയും സാമൂഹ്യ വിഷയങ്ങളിൽ ശ്രദ്ധയൂന്നുകയും ചെയ്തതിനാണ് അവാർഡ് .അയ്യായിരത്തിലധികം ഗ്രന്ഥ ശേഖരമുള്ള പാലത്തിങ്ങൽ മീഡിയ ലൈബ്രറിയുടെ കാവാലാളായ സമീർ ചെറുതും വലതുമായ നിരവധി എഴുത്തുകാർ നിർഭയമായി സംവദിക്കുന്ന വായനക്കൂട്ടം സാംസ്കാരിക വാട്സ് അപ്പ്കൂട്ടായ്മ യുടെ അഡ്മിൻ കൂടിയാണ്.  ബോൺസായ് മരങ്ങളെ ലാളിച്ച് ശ്രദ്ധ പിടിച്ചുപറ്റിയ സമീർ വൈവിധ്യങ്ങളും വിപ്ലവ മഷി യടയാളങ്ങളും പുരണ്ട ആയിര കണക്കിന് തൂലികകൾ ശേഖരിച്ച് ഇതിനകം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മലയാള സാഹിത്യ തറവാട്ടിലെ പല പ്രമുഖരും ബെന്ന്യാമിന്‍ ഉൾപ്പടെയുള്ള ശ്രദ്ധേയരായ പ്രവാസി സാഹിത്യകാരന്മാരും വായനാ ലോകത്തിന് അക്ഷര മാധുര്യം പകർന്ന തൂലികകൾ സമീറിൻ്റെ ശേഖരത്ത്തിലേക്ക് നൽകിയിട്ടുണ്ട്. ജന്മനാൽ താൻ പൂർണ ആരോഗ്യ വാനായിരുന്നുവെന്നും എട്ടാം മാസത്തിൽ നൽകിയ പോളിയോ വാക്സിൻ്റെ പാര്‍ശ്വ ഫലത്തിൽ തൻ്റെ അരയ്ക്ക് താഴെ പൂർണമായും തളരുകയായിരുന്നെന്നും നിരവധി വർഷത്തെ വിവിധ ചികിത്സകളെ തുടർന്നാണ് ഭാഗികമായി ചലന ശേഷി തിരിച്ചു കിട്ടിയതെന്നും ഭിന്ന ശേഷിക്കാരനായ സമീർ പറഞ്ഞു. സമീർറിൻ്റെ സാമൂഹ്യ സേവന പ്രതിബദ്ധതക്ക് നിരവധി അംഗീകാരങ്ങൾ നേരത്തെ ലഭ്യമായിട്ടുണ്ട്. ജിദ്ദ വെൽഫെയർ അവാർഡ് (1991)കെഎംസിസി അവാർസ് ( 1991)കെവിഎസ്‌എസ്‌ പ്രതിഭ പുരസ്ക്കാരം (2002) തിരൂരങ്ങാടി ജേസിസ് അവാർഡ് , വാഹന പ ക ട നിവാരണ പ്രവർത്തക പുരസ്കാരം ‘ പാലത്തിങ്ങൽ എജ്യൂക്കേഷണൽ സൊസൈറ്റി പുരസ്കാരം തുടങ്ങി അംഗീകാരങ്ങൾ സമീർറിൻ്റെ പ്രവർത്തനങ്ങൾക്കുള്ള പൊൻ തൂവലുകളാണ്. ഓട്ടോ മൊബൈൽ ഷോപ്പ് നടത്തി ഉപജീവനം കണ്ടെത്തുന്ന സമീറിന് വായനയാണ് ജീവിതം. വായന സമ്മാനിച്ച വെളിച്ചമാണ് സമീറിൻ്റെ സാമൂഹ്യ പ്രവർത്തനത്തിൻ്റെ തെളിച്ചം. ഭാര്യ: സറീന, മകൻ മുഹമ്മദ് ഷാദിൽ ഈ മാസം 3ന് തിരുവനന്തപുരത്ത് വെച്ചാണ് അവാർഡ് സമ്മാനിക്കുന്നത്. സാമൂഹ്യ നീതി വകുപ്പിൻ്റെ അവാർഡ് ന് അർഹനായ സമീറിനെ നാട്ടുകാരും സാംസ്കാരിക സംഘs നകളും വാട്സ് അപ് കൂട്ടായ്മകളടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളും അഭിനന്ദന വർഷം ചൊരിയുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!