HIGHLIGHTS : Same-sex marriage against Indian culture; Center files affidavit in Supreme Court
ദില്ലി:സ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. സ്വവര്‍ഗ്ഗ വിവാഹം ഇന്ത്യന്‍ സംസ്‌ക്കാരത്തിനും ജീവിത രീതിയ്ക്കും എതിരാണെന്ന് കേന്ദ്രസര്‍ക്കാര്‍.
ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാന്‍ ഭരണഘടന നല്‍ക്കുന്ന അവകാശം സ്വവര്‍ഗ്ഗ വിവാഹത്തിനുള്ളതല്ലെന്നും സ്വവര്‍ഗ്ഗ വിവാഹം മൗലികാവകാശത്തിന്റെ ഭാഗമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.ഫെബ്രുവരി 15 നുള്ളില്‍കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.ഇതിന് പുറമെ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലുള്ള എല്ലാ കേസുകളും സുപ്രീം കോടതി നേരിട്ട് ഏറ്റെടുക്കുകയും ചെയ്തിരുന്നു. സ്വവര്‍ഗ വിവാഹത്തെ സ്‌പെഷ്യല്‍ മാരേജ് ആക്ടില്‍ ഉള്‍പ്പെടുത്തി നിയമ വിധേയമാക്കണമെന്നായിരുന്നു ഹര്‍ജികളിലെ ആവശ്യം.