Section

malabari-logo-mobile

പീസ് കച്ചോരി

HIGHLIGHTS : Peas Kachori recipe

പീസ് കച്ചോരി

തയ്യാറാക്കിയത്: ഷരീഫ

sameeksha-malabarinews

ആവശ്യമായ ചേരുവകള്‍:-

ഗ്രീന്‍ പീസ് – 1 കപ്പ്
വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
പഞ്ചസാര – 1/2 ടീസ്പൂണ്‍
പച്ചമുളക് – 1
ഇഞ്ചി – 1/2 ഇഞ്ച്
ജീരകം – 1/2 ടീസ്പൂണ്‍
എണ്ണ – 1 ടീസ്പൂണ്‍ + വറുക്കാന്‍
ഗ്രാമ്പൂ – 1 ടീസ്പൂണ്‍
മുളക് പൊടി – 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി – 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
ഗരം മസാല – 1/4 ടീസ്പൂണ്‍
ചാട്ട് മസാല – 1/4 ടീസ്പൂണ്‍
മൈദ – 1 കപ്പ്
റവ – 1 കപ്പ്
വെണ്ണ / നെയ്യ് – 1 ടീസ്പൂണ്‍
ബേക്കിംഗ് സോഡ – 1/4 ടീസ്പൂണ്‍
ഇളം ചൂടുവെള്ളം – ആവശ്യാനുസരണം

പാചകം ചെയ്യുന്ന വിധം:-

ഒരു പാനില്‍ വെള്ളം തിളപ്പിക്കുക. ഗ്രീന്‍ പീസ്, ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ക്കുക. ഇടത്തരം തീയില്‍ 3 മിനിറ്റ് തിളപ്പിക്കുക. അതിനുശേഷം ഗ്രീന്‍പീസ് അരിച്ചെടുക്കുക.
വേവിച്ച ഗ്രീന്‍പീസ്, പച്ചമുളക്, ഇഞ്ചി, ജീരകം, കുറച്ച് വെള്ളം എന്നിവ അരച്ച് അതിന്റെ ഫൈന്‍ പേസ്റ്റ് തയ്യാറാക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കുക. തയ്യാറാക്കിയ ഗ്രീന്‍പീസ് പേസ്റ്റ് ചേര്‍ക്കുക. നന്നായി യോജിപ്പിക്കുക. ഉപ്പ്, ചുവന്ന മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാലപ്പൊടി, ചാട്ട് മസാല എന്നിവ ചേര്‍ക്കുക. മിശ്രിതം വെള്ളം വറ്റുന്നത് വരെ ചെറിയ തീയില്‍ 5 മിനിറ്റ് വഴറ്റുക. തുടര്‍ച്ചയായി ഇളക്കി കൊണ്ടിരിക്കുക. വെന്തു കഴിഞ്ഞാല്‍ തണുക്കാന്‍ മാറ്റി വയ്ക്കുക.

ഒരു പാത്രത്തില്‍ മൈദയും റവയും എടുക്കുക. നെയ്യ്, ബേക്കിംഗ് സോഡ, ഉപ്പ് എന്നിവ ചേര്‍ക്കുക. നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ചെറുചൂടുള്ള വെള്ളം ക്രമേണ ചേര്‍ക്കുക, മൃദുവായ കുഴച്ചെടുക്കുക. ഇത് 30 മിനിറ്റ് മാറ്റി വയ്ക്കുക, മാവിന്റെ ഒരു ചെറിയ ബോള്‍ സൈസ് എടുത്ത് പരത്തുക. മൈദ പുരട്ടി ചെറിയ പൂരി ഉണ്ടാക്കാം. ഇനി അതിന്റെ നടുവില്‍ ഗ്രീന്‍പീസ് സ്റ്റഫിംഗ് ചേര്‍ക്കുക. അതിനുശേഷം വൃത്താകൃതിയിലുള്ള പേഡ തയ്യാറാക്കാന്‍ അതിന്റെ അറ്റങ്ങള്‍ അടയ്ക്കുക.

കച്ചോരി വറുക്കാനുള്ള എണ്ണ ചൂടാക്കുക. എണ്ണ ചൂടാകുമ്പോള്‍, ഇടത്തരം തീയില്‍ വറുക്കുക.
ഇരുവശത്തും ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നത് വരെ ഡീപ്പ് ഫ്രൈ ചെയ്ത് സെര്‍വിംഗ് പ്ലേറ്റിലേക്ക് എടുക്കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!