ബ്രഹ്‌മപുരം തീപിടുത്തം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം അവധി

കൊച്ചി:ബ്രഹ്‌മപുരം തീപിടുത്തത്തെ തുടര്‍ന്ന് കൊച്ചിയിലെയും സമീപ പഞ്ചായത്തുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്.

അതെസമയം എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഉള്‍പ്പെടെയുള്ള പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ബ്രഹ്‌മപുരത്തെ 95 ശതമാനം തീ അണച്ചതായി ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top