
നാദാപുരം : വളയം ചുഴലിയിൽ മത്സ്യത്തൊഴിലാളിയുടെ ഗുഡ്സ് ഓട്ടോറിക്ഷയുടെ ഇന്ധന ടാങ്കിൽ ഉപ്പ് നിറച്ചതായി പരാതി. പാറയുള്ള പറമ്പത്ത് റോഷന്റെ ഉടമസ്ഥതയിലുള്ള ഗുഡ്സ് ഓട്ടോറിക്ഷയുടെ ഇന്ധന ടാങ്കിലാണ് സാമൂഹ്യവിരുദ്ധർ ഉപ്പു നിറച്ചതായി കണ്ടെത്തിയത്. തിങ്കൾ പുലർച്ചെ മത്സ്യം എടുക്കാനായി ചോമ്പാലയിലേക്ക് പുറപ്പെട്ടതായിരുന്നു റോഷൻ. യാത്രാമധ്യേ വളയം പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനായി കയറിയപ്പോഴാണ് ടാങ്കിൽ ഉപ്പിന്റെ അംശം കണ്ടെത്തിയത്. ഉടൻതന്നെ വർക്ക് ഷോപ്പിലെത്തിച്ച് ഇന്ധന ടാങ്ക് അഴിച്ചു പരിശോധിച്ചപ്പോഴാണ് നിറയെ ഉപ്പുനിറച്ചതായി കണ്ടെത്തിയത്.
ഒരു കിലോയോളം ഉപ്പാണ് ഇതിൽനിന്ന് കണ്ടെത്തിയത്.
ഞായർ രാത്രി വീടിനു സമീപത്തെ ഷെൽട്ടറിൽ വാഹനം പാർക്ക് ചെയ്തതായിരുന്നു. രാത്രിയുടെ മറവിൽ ഏതോ സാമൂഹ്യവിരുദ്ധർ ഉപ്പുനിറച്ച് വാഹനം കേടുവരുത്തിയതായി കാണിച്ച് റോഷൻ വളയം പൊലീസിൽ പരാതി നൽകി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




