പയ്യന്നൂരിൽ കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ

കണ്ണൂർ : പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38), അമ്മ ഉഷ (60), കലാധരൻ്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സൂചന.

മുതിർന്നവർ രണ്ടു പേരും തൂങ്ങിയ നിലയിലും കുട്ടികൾ താഴെ കിടക്കുന്ന നിലയിലുമാണ് മൃതദേഹങ്ങൾ.

തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് വിവരം പുറത്തറിയുന്നത്. കലാധരന്റെ പിതാവ് വീട്ടിലെത്തിയപ്പോൾ വാതിൽ തുറക്കാൻ സാധിക്കുന്നില്ലായിരുന്നു. തുടർന്ന്, നടത്തിയ പരിശോധനയിലാണ് കുടുംബാംഗങ്ങൾ മരിച്ചു കിടക്കുന്നത് കാണുന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top