അവകാശികളില്ലാത്ത ബാങ്ക് അക്കൗണ്ടുകൾ: പ്രത്യേക ക്യാമ്പ് 29ന്

അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങൾ അക്കൗണ്ട് ഉടമക്കോ അവകാശികൾക്കോ തിരിച്ചു നൽകാനായി ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന പേരിൽ രാജ്യവ്യാപകമായി ആരംഭിച്ച പ്രത്യേക ക്യാമ്പയിന്റെ ഭാഗമായി ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ക്യാമ്പ് ഡിസംബർ 29ന് രാവിലെ പത്ത് മുതൽ കോഴിക്കോട് കല്ലായി റോഡ് കേരള ബാങ്ക് റീജണൽ ഓഫീസ് ഹാളിൽ നടക്കും.

പരിപാടിയിൽ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, മ്യൂച്ചൽ ഫണ്ട് സ്ഥാപനങ്ങൾ, പെൻഷൻ ഫണ്ടുകൾ, ഫിനാൻഷ്യൽ ലിറ്ററസി സെന്ററുകൾ എന്നിവയുടെ സഹായ കൗണ്ടറുകളും ഉണ്ടാകും. അവകാശികളാണെന്ന് ബോധ്യമായാൽ തുക തിരികെ ലഭിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ക്യാമ്പിൽ ലഭിക്കും. തുടർനടപടികൾക്കായി എല്ലാ ബാങ്കുകളിലും സഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കും. നിക്ഷേപത്തിന്റെ അവകാശികളാണെന്ന് തെളിയിക്കുന്ന രേഖകൾ സഹിതം ക്യാമ്പിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് 8547860327 നമ്പറിൽ ബന്ധപ്പെടാം.

121.74 കോടി രൂപയുടെ നിക്ഷേപമാണ് ജില്ലയിലെ വിവിധ ബാങ്കുകളിലെ 4.89 ലക്ഷം അക്കൗണ്ടുകളിലായി അവകാശികളില്ലാതെ കിടക്കുന്നത്. പത്ത് വർഷത്തിലേറെയായി ഒരു ഇടപാടുപോലും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top