
ഫറോക്ക് : ചാലിയാറിൽ ബേപ്പൂർ ചാലിയം ജങ്കാർ സർവീസ് പുനരാരംഭിക്കുന്നതിനായി ബേപ്പൂർ തീരത്ത് ജെട്ടി പുനർനിർമിച്ചു. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് 26ന് തുടങ്ങാനിരിക്കെ ജങ്കാർ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടു ന്നത്.
ബേപ്പൂർ കരയിൽ കേടുപാടു സംഭവിച്ച ജെട്ടിയുടെ പാർശ്വ ഭാഗം കോൺക്രീ റ്റ് ചെയ്ത് ബലപ്പെടുത്തിയാണ് ജങ്കാർ സർവീസ് ആരംഭിക്കുന്നതിനുള്ള തയാറെടുപ്പ് നടത്തുന്നത്.
എളുപ്പത്തിൽ വാഹനങ്ങൾ ജങ്കാറിൽ കയറ്റി ഇറക്കുന്നതിനായി ജെട്ടിയുടെ പ്രതലം നിരപ്പാക്കിയാണ് നിർമാണം. ബേപ്പൂർ വാട്ടർ ഫെസ്റ്റിന് മുമ്പെ രണ്ടു പ്രധാന ടൂറിസം കേന്ദ്രങ്ങളായ ബേപ്പൂർ, ചാലിയം തീരങ്ങളെ ബന്ധിപ്പിക്കുന്ന കടത്ത് സർവീസ് ആരംഭിക്കുന്നതിനായി പുതിയ റോറോ ജങ്കാർ ഇതിനകം ബേപ്പൂരിൽ എത്തിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




