
നിലമ്പൂര്‍: പശു ഫാമിന്റെ മറവില്‍ എംഡിഎംഎ വില്‍പ്പന നടത്തിയ യുവാവിനെ പൊലീസും ഡാന്‍സാഫ് ടീമും പിടികൂടി. മമ്പാട് നടുവക്കാട് സ്വദേശി മധുരകറിയന്‍ അബുബക്കറിനെ (37)ആണ് നിലമ്പൂര്‍ ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. ഇയാളുടെ കാറില്‍ സൂക്ഷിച്ച 3.5 ഗ്രാം രാസലഹരി പിടിച്ചെടുത്തു.
അബുബക്കറിന്റെ ഉടമസ്ഥതയിലുള്ള പശു ഫാം കേന്ദ്രീകരിച്ച് ലഹരി വില്‍പ്പനയും ഉപയോഗവും നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി. എസ്‌ഐ തോമസ് കുട്ടി ജോസഫ്, സിപിഒമാരായ പ്രിന്‍സ്, അനസ്, അജയന്‍ എന്നിവരും ഡാന്‍സാഫ് അംഗങ്ങളായ എന്‍ പി സുനില്‍, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




