Section

malabari-logo-mobile

എന്‍ ശക്തന്‍ കേരള നിയമസഭാ സ്പീക്കര്‍

HIGHLIGHTS : തിരുവനന്തപുരം: കേരള നിയമസഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാവ് എന്‍ ശക്തന്‍ തിരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് സ്ഥാനാര്‍ഥിയായ

Untitled-1 copyതിരുവനന്തപുരം: കേരള നിയമസഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാവ് എന്‍ ശക്തന്‍ തിരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് സ്ഥാനാര്‍ഥിയായ ശക്തന് 74 വോട്ടുകള്‍ കിട്ടി. എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥിയായ ഐഷ പോറ്റിക്ക് കിട്ടിയത് 66 വോട്ടുകളാണ്. ഡെപ്യൂട്ടി സ്പീക്കറായിരുന്നു ശക്തന്‍.

സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്നാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജി വെച്ച ശേഷമാണ് എന്‍. ശക്തന്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. സ്പീക്കര്‍ സ്ഥാനാര്‍ഥി ആരായിരിക്കണം എന്ന കാര്യത്തില്‍ യു ഡി എഫില്‍ ആശയക്കുഴപ്പം ഉണ്ടായില്ല. എന്നാല്‍ എല്‍ ഡി എഫ് അവസാന നിമിഷമാണ് സ്പീക്കര്‍ സ്ഥാനാര്‍ഥിയായി ഐഷ പോറ്റിയുടെ പേര് പ്രഖ്യാപിച്ചത്.

sameeksha-malabarinews

എ കെ ബാലനെ സ്പീക്കര്‍ സ്ഥാനാര്‍ഥിയാക്കാനായിരുന്നു എല്‍ ഡി എഫ് ആദ്യം തീരുമാനിച്ചിരുന്നത്. കോണ്‍ഗ്രസിന്റെ കാട്ടാക്കട എം എല്‍ എയാണ് 63 കാരനായ എന്‍ ശക്തന്‍. സി പി എമ്മിന്റെ കൊട്ടാരക്കര എം എല്‍ എയാണ് ആയിഷ പോറ്റി. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ എല്‍ ഡി എഫിന് ഒപ്പമാണ് എന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള പ്രഖ്യാപിച്ചതോടെയാണ് തിരഞ്ഞെടുപ്പ് ശ്രദ്ധിക്കപ്പെട്ടത്.

തിരഞ്ഞെടുപ്പ് ഫലത്തില്‍ മാറ്റമൊന്നുമുണ്ടാക്കാനായില്ലെങ്കിലും പിള്ളയുടെ നിലപാടിന് കേരള രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമുണ്ട്. എല്‍ ഡി എഫിന് വോട്ടുചെയ്യുമെന്ന് പരസ്യമായി പറഞ്ഞ ബാലകൃഷ്ണയും പാര്‍ട്ടിയും ഏതാനും ദിവസങ്ങള്‍ക്കകം പിള്ള യു ഡി എഫിന് പുറത്താകും. ഇക്കാര്യം യു ഡി എഫ് കണ്‍വീനര്‍ പി തങ്കച്ചന്‍ തന്നെയാണ് അറിയിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!