Section

malabari-logo-mobile

ലിനിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് കോണ്‍ഗ്രസ്സിന്റെ പ്രതിഷേധ മാര്‍ച്ച്

HIGHLIGHTS : കോഴിക്കോട് : സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സജീഷ് ജോലി ചെയ്യുന്ന പേരാമ്പ്രയിലെ ആശുപത്രിയിലേക്...

കോഴിക്കോട് : സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സജീഷ് ജോലി ചെയ്യുന്ന പേരാമ്പ്രയിലെ ആശുപത്രിയിലേക്കാണ് കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച് നടത്തിയിരിക്കുന്നത്.

ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ നിപ്പാ രാജകുമാരിയെന്നും കോവിഡ് റാണിയെന്നും വിളിച്ച് അധിക്ഷേപിച്ചിരുന്നു. ഇതിനെതിരെവ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് എഴുതിയ ഫെയ്‌സബുക്ക് കുറിപ്പിനെതിരെയാണ് കോണ്‍ഗ്രസ് അദ്ദേഹം ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് മാര്‍ച്ച് ചെയ്തത്്.
ലിനിയുടെ മരണശേഷം തങ്ങളെ വിളിക്കുക പോലും ചെയ്യാത്ത ആളാണ് മുല്ലപ്പള്ളിയെന്നും, നിപ്പ പ്ര്തിരോധസമയത്ത് മുല്ലപ്പള്ളി ഗസ്റ്റ്‌റോളില്‍ പോലും ഇല്ലായിരുന്നുവെന്നും സജീഷ് പ്രതികരിച്ചു. അന്ന് ആരോഗ്യപ്രവര്‍ത്തകരേയും നാടിനെയും നയിച്ചതും ആ ഘട്ടത്തിലും ശേഷവും ധൈര്യവും ആശ്വാസവും പകര്‍ന്നതും ശൈലജ ടീച്ചറാണെന്നും മുല്ലപ്പള്ളിയുടെ പ്രസ്താവന വേദനിപ്പിക്കുന്നതാണെന്നും സജീഷ് കുറിപ്പില്‍ പറയുന്നു,. ടീച്ചറിന്റെ വാക്കുകളാണ് ആത്മവിശ്വാസം തന്നതെന്നും സജീഷ് വ്യക്തമാക്കിയിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!