ആരോഗ്യമന്ത്രി കെകെ ശൈലജയെ റോക്ക്ഡാന്‍സറെന്ന് വിശേഷിപ്പിച്ചിട്ടുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കെകെ ശൈലജക്കെതിരെയുള്ള പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു മുല്ലപ്പളളി

തിരുവനന്തപുരം ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരെ ഇന്നലെ നടത്തിയ അധിക്ഷേപിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആ പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പ് പറയില്ലെന്നും അതില്‍ ഉറച്ച് നില്‍ക്കുന്നവെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു

കൂടാതെ അന്തര്‍ദേശീയ മാധ്യമമായ ലണ്ടന്‍ ഗാര്‍ഡിയനില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തയില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെ കേരളത്തിലെ റോക്ക് സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്നുണ്ടെന്നും, റോക്ക് എന്നാല്‍ എന്താണെന്ന് അറിയാമല്ലോ കേരളത്തിലെ റോക്ക് ഡാന്‍സര്‍ എന്നാണ് മന്ത്രിയെ വിശേഷിപ്പിച്ചിരിക്കുന്നത് എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.
ഞാന്‍ രാജകുമാരിയെന്നും, റാണിയെന്നും പറഞ്ഞതില്‍ എന്താണ് തെറ്റ് എന്നും അ്‌ദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.

ഇത് കോണ്‍ഗ്രസ്സിന്റൈ അഭിപ്രായമാണോ എന്ന ചോദ്യത്തിന് താന്‍ കേരള പ്രദേശ് കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനാണെന്നും താന്‍ പറയുന്ന നിലപാട് പാര്‍ട്ടിയുടെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു

Share news
error: Content is protected !!
Scroll to Top